Saturday, January 17, 2026

താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയക്ക് പണമാവശ്യപ്പെട്ട ഡോക്ടറുടെ നടപടിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Date:

കാ​യം​കു​ളം : സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ച രോ​ഗി​യോ​ട് ശ​സ്ത്ര​ക്രി​യ​ക്ക് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു.

വി​ധ​വ​യാ​യ ക​ണ്ണ​മ്പ​ള്ളി​ഭാ​ഗം ആ​ദി​ൽ മ​ൻ​സി​ലി​ൽ മാ​ജി​ത​ക്കാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഗ​ർ​ഭ​പാ​ത്ര സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ചി​കി​ത്സ തേ​ടി​യ​ത്. അ​മി​ത​മാ​യ ര​ക്ത​സ്രാ​വ​വും ക്ഷീ​ണ​വു​മാ​യി എ​ത്തി​യ രോ​ഗി​യോ​ട് ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി അ​ഡ്മി​റ്റ് ആ​ക​ണ​മെ​ന്നും ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച ശ​സ്ത്ര​ക്രി​യ ചെ​യ്യാ​മെ​ന്നും ഇ​തി​നാ​യി 3,000 രൂ​പ ത​നി​ക്കും 1,500 രൂ​പ അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലും ന​ൽ​ക​ണ​മെ​ന്ന് ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി മാ​ജി​ത പറഞ്ഞു.

ഭ​ർ​ത്താ​വ് അ​ൻ​വ​ർ സാ​ദ​ത്ത് ര​ണ്ട് വ​ർ​ഷം മു​മ്പ് മ​ര​ണ​പ്പെ​ട്ട​തോ​ടെ മാ​ജി​ദ​യും ര​ണ്ടു മ​ക്ക​ളും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം കൊണ്ടണ് ക​ഴി​യു​ന്ന​ത്. പ്ര​യാ​സ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ ചി​കി​ത്സാ സ​ഹായം തേ​ടി ക​ല​ക്ട​ർ​ക്ക് മു​ന്നി​ലും എ​ത്തി​യി​രു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഇ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. സം​ഭ​വം ശ്രദ്ധയിൽ പെട്ടതോടെ മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ്രശ്നത്തി​ൽ ഇ​ട​പെ​ടു​കയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ശാരദയ്ക്ക് മലയാളത്തിൻ്റെ ആദരം; ജെ.സി. ഡാനിയേൽ പുരസ്‌കാരം ജനുവരി 25 ന് തിരുവനന്തപുരത്ത് സമ്മാനിക്കും

തിരുവനന്തപുരം : മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024 - ലെ...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ...