നോവായി പ്രവാസി കുടുംബം; കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപ്പിടുത്തത്തിൽ നാലംഗ മലയാളി കുടുംബം മരിച്ചു.

Date:

നീരേറ്റുപുറം (ആലപ്പുഴ): കുവൈറ്റിലെ അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ നാലംഗ കുടുംബം മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശി
കളായ മുളയ്ക്കൽ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്. അവധിക്ക് നാട്ടിൽ പോയ കുടുബം വെള്ളിയാഴ്ച പുലർച്ചെയാണ് കുവൈറ്റിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്.

കുവെത്തിൽ റോയിട്ടേഴ്സ് ജീവനക്കാരനായ മാത്യുവും, നേഴ്സായ ലിനിയും കുട്ടികളുടെ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് ഒരു മാസത്തെ അവധി പൂർത്തിയാക്കി മടങ്ങിയത്.

വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു ഇവർ താമസിച്ചിരുന്നിടത്ത് തീ പടർന്നത്. യാത്രാ ക്ഷീണം കാരണം ഇവർ നേരത്തെ ഉറങ്ങിയിട്ടുണ്ടാവാം എന്നാണ് ധാരണ. എ.സിയിലെ വൈദ്യുതി തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്

ഒരു വർഷം മുമ്പായിരുന്നു ഇവരുടെ പുതിയ വീടിന്റെ കൂദാശ. അന്ന് അധികം നാൾ നിൽക്കാൻ കഴിയാഞ്ഞതിൻ്റെ ക്ഷീണം ഇത്തവണത്തെ അവധിക്കു വന്നപ്പോൾ തീർത്താണ് മാത്യുവും കുടുംബവും മടങ്ങിയത്.

അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ് തുടർനടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുവൈത്തിലെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വേ​ഗത്തിൽ നാട്ടിലെത്തിക്കുന്നതിന് കുവൈത്തിലെ ഇന്ത്യൻ അംബാസിഡറും കേന്ദ്രമന്ത്രിമാരും ഇടപെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...

അന്തർവാഹിനി കപ്പൽ നിറയെ മയക്കുമരുന്ന്; തകർത്ത് യു.എസ്, 2 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി  ...

ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിയെ മധുരയിൽ നിന്നും പിടികൂടി പോലീസ്

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി...