അർജുൻ, നീ എവിടെ?, ജിപിഎസ് ലൊക്കേഷന്‍ ലഭിച്ച സ്ഥലത്ത് ലോറിയില്ലെന്ന് സ്ഥിരീകരണം ; തിരച്ചിൽ ഇനി ഗംഗാവതിയില്‍

Date:

അങ്കോള: അര്‍ജുനായുള്ള തിരച്ചില്‍ നീളുന്നു. ജിപിഎസ് ലൊക്കേഷന്‍ ലഭിച്ച സ്ഥലത്ത് ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കര്‍ണ്ണാടക റവന്യൂ മന്ത്രി. ഇനി പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെയും രക്ഷാപ്രവര്‍ത്തകരുടേയും ആവശ്യമനുസരിച്ചുള്ള തരത്തിലുള്ള തിരച്ചിലാണ് നടത്തിയത്. റോഡില്‍ കിടന്ന മണ്ണ് മുഴുവനായും നീക്കിക്കളഞ്ഞു. അതേസമയം റോഡിന്റെ വശത്ത് മലയോട് ചേര്‍ന്നും മണ്ണ്കൂനയുണ്ടെങ്കിലും അത് നീക്കുന്നത് ഭൂമിശാസ്ത്രപരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.

തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഡിആര്‍എഫും എസ്‌ഡിആര്‍എഫും നേവിയും സൈന്യവും രംഗത്തുണ്ട്. റോഡിലെ റഡാര്‍ സിഗ്നല്‍ നല്‍കിയ ഭാഗത്തെ മണ്ണെല്ലാം നീക്കിക്കഴിഞ്ഞു. വണ്ടി നിര്‍ത്തിയിടാന്‍ സാധ്യതയുള്ള മേഖലയാണ് ഇത്. അവിടെ ട്രക്കിന്റ സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ഇനി അടുത്ത നടപടികളിലേക്കാണ് രക്ഷാപ്രവര്‍ത്തനം നീങ്ങുക. തൊട്ടടുത്ത പുഴയായ ഗംഗാവതിയില്‍ പലയിടങ്ങളിലായി മണ്ണുമല രൂപപ്പെട്ടിട്ടുണ്ടെന്നും ഇനിയുള്ള സാധ്യത അതാണെന്നും മന്ത്രി പറഞ്ഞു.

അര്‍ജുന്‍ സാധാരണ അങ്കോല ട്രിപ്പില്‍ ചായകുടിക്കാനും കുളിക്കാനും മറ്റുമായി നിര്‍ത്തിയിടുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള ഗംഗാവതിയിലാണ് അര്‍ജുന്‍ കുളിക്കാറുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇനി തിരയാനുളളത് മണ്ണുവന്നുവീണ് വന്‍മല രൂപപ്പെട്ട ഗംഗാവതിയുടെ മേഖലകളിലാണ്. പുഴയില്‍ തിരച്ചില്‍ നടത്താനുള്ള ശ്രമമായിരിക്കും ഇനി നടത്തുക. ഒന്നരമീറ്റര്‍ നീളത്തിലുള്ള 40 ടണ്‍ ഭാരമുള്ള ലോഡാണ് ലോറിയിലുള്ളത്. ലോഹഭാഗങ്ങളുണ്ടെന്ന തരത്തില്‍ റഡാറില്‍ ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ തിരച്ചില്‍ നടത്തിയത്. എന്നാല്‍ ലോറിയുണ്ടെന്ന് കരുതിയ ഭാഗത്തൊന്നും അത്തരമൊരു സാന്നിധ്യം കണ്ടെത്താനായില്ല. ഇനി റോഡിനു സമീപത്ത് കിടക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ആ ഭാഗത്തൊന്നും ട്രക്കുണ്ടാവാനുള്ള സാധ്യതയില്ലെന്നും ഇവര്‍ വിലയിരുത്തുന്നു.

കര്‍ണാടക മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചു. അര്‍ജുനായുള്ള തെരച്ചിലില്‍ വീഴ്ചയില്ല, കേരള സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ അലംഭാവം സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

10 പേര്‍ അപകടത്തില്‍പ്പെട്ടു. മൂന്ന് പേരെ കണ്ടെത്താനുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി. . അപകടത്തില്‍ ദേശീയപാത അതോറിറ്റിയെ കര്‍ണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരാറുകാര്‍ക്കെതിരെ നടപടി വേണമെന്നും പണി പൂര്‍ത്തിയാകാതെ ടോള്‍പിരിവ് തുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മരിച്ചവര്‍ക്ക് 5 ലക്ഷം ധനസഹായവും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ബുംറയുടെ മികവിൽ ദക്ഷിണാഫ്രിക്കയെ ആദ്യ ദിനം തന്നെ പുറത്താക്കി ഇന്ത്യ

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159-ന് പുറത്ത്. അഞ്ചു വിക്കറ്റ്...

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികാ സമർപ്പണം വെള്ളിയാഴ്ച മുതൽ

തിരുവനന്തപു : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളളനാമനിർദ്ദേശ പത്രികാ സമർപ്പണം നവംബർ 14...

ഡല്‍ഹി സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ വീട്  ഇടിച്ചുനിരത്തി സുരക്ഷാസേന

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ്...