Saturday, January 17, 2026

ക്ഷേമപെന്‍ഷൻ, ക്ഷാമബത്ത കുടിശ്ശിക നൽകാൻ പദ്ധതികൾ വെട്ടിച്ചുരുക്കും; മുൻഗണന നിശ്ചയിക്കാൻ സമിതി

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ കുടിശ്ശികയായിപ്പോയ ക്ഷേമപെൻഷൻ, ക്ഷാമബത്ത തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ വാർഷികപദ്ധതിയിൽ മുൻഗണനയില്ലാത്തവ വേണ്ടെന്നുവെക്കും. മുൻഗണന തീരുമാനിക്കാൻ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് സർക്കാർ രൂപംനൽകി. പദ്ധതിവിഹിതത്തിൽ കുറവ് വരുത്തുന്നത് പരിശോധിക്കാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയുണ്ടാക്കി.

കേന്ദ്രവിഹിതത്തിലെ ഇടിവും കടമെടുപ്പിലെ നിയന്ത്രണവും കാരണം കുടിശ്ശികയായ ആനുകൂല്യങ്ങൾനൽകാൻ പദ്ധതിവിഹിതം ക്രമീകരിക്കേണ്ടതുണ്ടെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളിന്റെ ഉത്തരവിൽ പറയുന്നു. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ക്രമീകരിക്കുക എന്നുപറഞ്ഞാൽ ചെലവ് നിയന്ത്രിക്കുകയോ നീട്ടിവെക്കുകയോ ചെയ്യുക എന്നാണർത്ഥം.

എന്നാൽ ഇനിയുള്ള രണ്ടുവർഷങ്ങളിൽ തിരഞ്ഞെടുപ്പുകൾ നേരിടേണ്ടതിനാൽ പദ്ധതിവിഹിതം നേരിട്ട് വെട്ടിക്കുറയ്ക്കുന്നത് പ്രായോഗികമാവില്ല. പകരം അനിവാര്യമല്ലാത്തവയ്ക്ക് അംഗീകാരം നൽകാതെ ചെലവ് നിയന്ത്രിച്ച് അവയ്ക്കുള്ള പണം കൂടി കുടിശ്ശികകൾ നൽകാൻ വിനിയോഗിക്കും.

മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതുപോലെ അടുത്തവർഷത്തിനുള്ളിൽ ക്ഷേമപെൻഷൻ, ശമ്പളപരിഷ്കരണം, ക്ഷാമബത്ത തുടങ്ങിയവയിലെ കുടിശ്ശിക നൽകണമെങ്കിൽ കുറഞ്ഞത് 30,000 കോടി കണ്ടെത്തണം.

പദ്ധതികൾക്ക് വർക്കിങ് ഗ്രൂപ്പ് അംഗീകാരം നൽകുന്നതിന് മുൻപ് അത് അനിവാര്യമാണോ എന്ന് പരിശോധിക്കുകയാണ് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ചുമതല. മുൻവർഷം നടപ്പാക്കി ഇത്തവണ തുടരുന്ന പദ്ധതികൾക്കും ഇത് ബാധകമാണ്. ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളുടെ മോധാവികൾക്കു പുറമെ, പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറിയും സമിതിയിൽ അംഗങ്ങളായിരിക്കും

പദ്ധതിവിഹിതം ക്രമീകരിക്കുന്ന മന്ത്രിസഭാ ഉപസമിതിയിൽ കെ. രാജൻ, എം.ബി. രാജേഷ്, പി. രാജീവ്, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവരും അംഗങ്ങളാണ്

38,886 കോടിയാണ് ഈ വർഷത്തെ പദ്ധതി അടങ്കൽ. ഇതിൽ 8532 കോടി തദ്ദേശ സ്ഥാപനങ്ങൾക്കാണ്. സാമ്പത്തിക വർഷത്തിൽ നാലുമാസം പിന്നിടുമ്പോൾ വാർഷിക പദ്ധതിയിലെ ചെലവ് എട്ട് ശതമാനമാണ്. കഴിഞ്ഞവർഷത്തെ കുടിശ്ശികയാണ് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ശാരദയ്ക്ക് മലയാളത്തിൻ്റെ ആദരം; ജെ.സി. ഡാനിയേൽ പുരസ്‌കാരം ജനുവരി 25 ന് തിരുവനന്തപുരത്ത് സമ്മാനിക്കും

തിരുവനന്തപുരം : മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024 - ലെ...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ...