Saturday, January 17, 2026

എന്‍.നരേന്ദ്രന്‍ സ്മാരക പ്രഭാഷണം 23-ാംവര്‍ഷത്തിലേക്ക് ; ആഗസ്ത് 8 ന് ന്യൂസ് ക്ലിക്ക്’ എഡിറ്റര്‍-ഇന്‍-ചീഫ് പ്രബീര്‍ പുര്‍കായസ്ഥ നിർവ്വഹിക്കും

Date:

തിരുവനന്തപുരം : അന്തരിച്ച പത്രപ്രവര്‍ത്തകന്‍ എന്‍.നരേന്ദ്രന്റെ സ്മരണാര്‍ത്ഥം എല്ലാ കൊല്ലവും നടത്താറുള്ള എന്‍.നരേന്ദ്രന്‍ സ്മാരക പ്രഭാഷണം 23- ാം വര്‍ഷത്തിലേക്ക് കടക്കുന്നു. സ്മാരക പ്രഭാഷണം ഇക്കൊല്ലം നിര്‍വ്വഹിക്കുന്നത് ‘ന്യൂസ് ക്ലിക്ക്’ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്റര്‍-ഇന്‍-ചീഫും സ്ഥാപകനുമായ പ്രബീര്‍ പുര്‍കായസ്ഥയാണ്. എഴുത്തുകാരനും ചിന്തകനും ജനകീയ ശാസ്ത്ര പ്രചാരകനുമാണ് പ്രബീര്‍ പുര്‍കായസ്ഥ.

എഞ്ചിനീയര്‍ കൂടിയായ ഇദ്ദേഹം പ്രമുഖ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ ഡല്‍ഹി സയന്‍സ് ഫോറത്തിന്റെ സ്ഥാപകരിലൊരാളാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, ആണവവിരുദ്ധ പ്രചാരണം തുടങ്ങിയ മേഖലകളിലെ സാമൂഹ്യ പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവ പങ്കുവഹിക്കുന്നു. ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ്. വിവിധ അക്കാദമിക് ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനുമാണ്.
ഭരണകൂട ഭീകരതയുടെ ഇരയായി യു.എ.പി.എ കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട പ്രബീര്‍ പുര്‍കായസ്ഥ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഈയിടെ ജയില്‍ മോചിതനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ശാരദയ്ക്ക് മലയാളത്തിൻ്റെ ആദരം; ജെ.സി. ഡാനിയേൽ പുരസ്‌കാരം ജനുവരി 25 ന് തിരുവനന്തപുരത്ത് സമ്മാനിക്കും

തിരുവനന്തപുരം : മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024 - ലെ...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ...