കേന്ദ്രബജറ്റിൽ സാമ്പത്തിക പാക്കേജ് ഇല്ല ; കേരളം 2000 കോടി കൂടി കടമെടുക്കുന്നു

Date:

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ബ​ജ​റ്റി​ൽ കേരളത്തിന് സാമ്പത്തിക പാ​ക്കേ​ജ്​ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യം പ​രി​ഗ​ണി​ക്കപ്പെടാതെ പോയ സാഹചര്യത്തിൽ വീണ്ടും കടമെടുപ്പിനായി കേരളം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ജൂ​ലൈ​യി​ലെ ശ​മ്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​നു​ള്ള പ​ണം ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ 2000 കോ​ടി രൂ​പയാണ് ക​ട​മെ​ടു​ക്കു​ന്നത്. ഇ​തി​നാ​യി 2000 കോ​ടി​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നു​ള്ള ലേ​ലം ജൂ​ലൈ 30ന് ​റി​സ​ർ​വ് ബാ​ങ്കി​ന്റെ മും​ബൈ ഫോ​ർ​ട്ട് ഓ​ഫി​സി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി ന​ട​ക്കും

കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​രി​ധി​യി​ൽ​ നി​ന്നാ​ണ് ക​ട​മെ​ടു​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന്​ മു​ൻ​കൂ​റാ​യു​ള്ള ചെ​ല​വു​ക​ൾ​ക്കു​കൂ​ടി പ​ണം ക​ണ്ടെ​ത്ത​ലും ക​ട​മെ​ടു​പ്പി​ന്​ കാ​ര​ണ​മാ​യി. ക്ഷേ​മ​പെ​ന്‍ഷ​ൻ വി​ത​ര​ണ​ത്തി​ന്​ ക​ഴി​ഞ്ഞ മാ​സ​വും ക​ട​മെ​ടു​ത്തി​രു​ന്നു. കേ​ന്ദ്ര​ബ​ജ​റ്റി​ൽ 24,000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ്​ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല. ക​ട​മെ​ടു​പ്പ്​ പ​രി​ധി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച​തു​മി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചിത്രപ്രിയ കൊലപാതകം: സഹപാഠികളിൽ നിന്ന് വിവരം തേടി അന്വേഷണ സംഘം ബംഗളൂരുവിൽ

മലയാറ്റൂർ : മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ തേടി...

‘സിനിമ കാണാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ല, കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും’ : മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: തിരുവനതപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഐഎഫ്എഫ്കെയിൽ മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കുമെന്ന്...

സർക്കാരിന്റെ ക്രിസ്മസ് സൽക്കാരത്തിൽ അതിഥിയായി അതിജീവിത്ത

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൽ അതിഥിയായി നടി...

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന...