അർജുനായുള്ള തിരച്ചിൽ 11-ാം ദിവസം; കനത്തമഴയിലും കുത്തൊഴുക്കിലും ട്രക്ക് ഉയർത്താനാവാതെ നേവി

Date:

ബംഗളുരു: കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ കോഴിക്കോട് സ്വദേശി ഡ്രെെവർ അർജുൻ്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ാ ദിവസമായ ഇന്നും തുടരും.

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ സാധിച്ചെങ്കിലും ശക്തമായ മഴയും കാറ്റും പുഴയിലെ അടിയൊഴുക്കും കാരണം നേവിയുടെ സ്കൂബാ ഡെെവിങ്ങ് ടീമിന് പുഴയിലിറങ്ങാൻ സാധിച്ചില്ല. നേവിയുടെ ഡൈവർമാരുടെ സംഘത്തിന് ഡങ്കി ബോട്ടുകൾ പുഴയുടെ നടുവിൽ ഉറപ്പിച്ച് നിർത്താൻ പോലും സാധിക്കാത്ത അത്ര കനത്ത കുത്തൊഴുക്കാണ് ഉള്ളത്. .

പുഴയുടെ അടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ സാധിക്കുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരാകും പരിശോധിക്കുക. ഡൽഹിയിൽ നിന്നും എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം വളരെ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്റർ അകലെയായി 8 മുതൽ 10 മീറ്റർ ആഴത്തിലാണ് അർജുൻ്റെ ട്രക്കുള്ളത്. കുറഞ്ഞത് അഞ്ച് മീറ്റർ ആഴത്തിൽ ക്യാബിനും ലോറിയും വേർപെടാത്ത നിലയിലാണ് ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തൽ. 

ലോറി മണ്ണില്‍ എത്രമാത്രം ആഴത്തില്‍ പൂണ്ടിരിക്കുന്നവെന്ന് അറിയുന്നതും പ്രധാനപ്പെട്ട ദൗത്യമാണ് നേവിക്ക്. സംഘം താഴേക്കിറങ്ങിയാല്‍ ക്യാബിനില്‍ കയറാനാകുമോ എന്നതും അറിയണം. അതിന് ശേഷം മാത്രമെ വാഹനം എങ്ങനെ ഉയര്‍ത്തണം എന്നത് സംബന്ധിച്ച തീരുമാനമെടുക്കു. പുഴകലങ്ങി മറിഞ്ഞൊഴുകുന്ന കാരണം ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലും ഇപ്പോൾ വിഫലമാണ്.

നേരത്തെ ഡല്‍ഹിയില്‍ നിന്നും രാജധാനി എക്‌സ്പ്രസില്‍ ഡ്രോണിനായുള്ള ബാറ്ററി കൊണ്ടുവന്നിരുന്നു. പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ സമയമെടുത്താണ് ബാറ്ററി  ട്രെയിനില്‍ കാര്‍വാറിലെത്തിക്കാനായത്. അതേ സമയം അവിടെ നിന്ന് പ്രത്യേക സന്നാഹത്തോടെ പൊലീസ് അകമ്പടിയില്‍ റോഡ് മാര്‍ഗം വളരെ പെട്ടെന്ന് ബാറ്ററി ഷിരൂരിലെത്തിക്കാനായി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഷിരൂർ ഉൾപ്പെട്ട ജില്ലയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.​ കാലാവസ്ഥ പ്രതികൂലമായി തുടരുകയാണെങ്കിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിലാവും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...