ഇന്ത്യ – ശ്രീലങ്ക ആദ്യ ട്വിൻ്റി20 ഇന്ന്; മത്സരം ഇന്ത്യൻ സമയം 7 മണിക്ക്

Date:

(Photo Courtesy – PTI/Kunal Patil)

ശ്രീലങ്ക : ശ്രീലങ്കൻ പര്യടനത്തിലെ ഇന്ത്യയുടെ ആദ്യ ട്വിൻ്റി20 മത്സരം ഇന്ന്. പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ശ്രീലങ്കയുമായുള്ള ടീം ഇന്ത്യയുടെ ആദ്യ ട്വിൻ്റി20 അരങ്ങേറുന്നത്. 2024ലെ ഐസിസി ട്വൻ്റി20 ലോകകപ്പിലെ വിജയത്തിന് ശേഷം വിരമിച്ച രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് മൂന്ന് മത്സര പരമ്പര കളിക്കാന്‍ ഇന്ത്യയിറങ്ങുന്നത്. ഗൗതം ഗംഭീർ ഇന്ത്യന്‍ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായതിന് ശേഷമുള്ള ആദ്യ മത്സരവും ഇതാണ്.

ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളുമായിരിക്കും ഇന്ത്യയുടെ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുന്നത്. സൂര്യകുമാര്‍ യാദവ് മൂന്നാം സ്ലോട്ടിലും ഋഷഭ് പന്ത് ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തും ഇറങ്ങും. അഞ്ചാം സ്ഥാനത്തായിരിക്കും റിങ്കു സിംഗ് ബാറ്റ് ചെയ്യുക. ട്വൻ്റി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യ ആറാം സ്ഥാനത്തെത്തും. അടുത്ത രണ്ട് സ്ഥാനങ്ങളില്‍ അക്‌സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും വരും. പിന്നെ രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരും.

രണ്ടാം ട്വിൻ്റി20 നാളെ, ജൂലൈ 28 നും മൂന്നാം മത്സരം ജൂലൈ 30 നും നടക്കും. ട്വിൻ്റി20 പരമ്പരയ്ക്ക് ശേഷം ഏകദിനത്തിലും ഇരു ടീമുകളും ഏറ്റുമുട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...