അർജുനെ കണ്ടെത്താൻ മാല്‍പെ സംഘവും എത്തി ; അടിയൊഴുക്കിലും അടിത്തട്ടിൽ വരെ തിരയും അക്വാമാൻ

Date:

അങ്കോല : ഗം​ഗാവലി പുഴയിൽ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ അണിചേരാൻ മാല്‍പെ സംഘവും ഷിരൂരിൽ എത്തി. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന മുങ്ങൽ വിദഗ്ദരുടെ സംഘത്തിൽ എട്ടുപേരാണുള്ളത്. സംഘം മുമ്പും സമാനമായ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തവർ. എസ്.പിയും ഡിവൈ.എസ്.പിയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദൗത്യത്തിനായി വിവിധ ഉപകരണങ്ങളുമായി ശനിയാഴ്ച രാവിലെ ഇവർ ഷിരൂരിലെത്തിയത്.

ഗം​ഗാവലിയിലെ അടിയൊഴുക്കിന് സമാനമായ ഒരുപാട് സാഹചര്യങ്ങളിൽ ഇതിനുമുമ്പും ഇടപെട്ടിട്ടുണ്ടെന്ന് സംഘത്തലവനായ ഈശ്വർ പറഞ്ഞു. വിവിധ അപകടങ്ങളിൽപ്പെട്ട ആയിരത്തോളം മൃതദേഹങ്ങൾ കർണ്ണാടകയിലെ വിവിധയിടങ്ങളിൽ നിന്ന് ഇവർ കണ്ടെടുത്തിട്ടുണ്ട്.

”വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ല. കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുക. റഡാർ ഉപയോ​ഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്തും. വെള്ളത്തിൽ നൂറ് അടിവരെ താഴെ പോയി മൃതദേഹങ്ങൾ പുറത്തെത്തിച്ചിട്ടുണ്ട്.” – ഈശ്വർ പറഞ്ഞു.

”നേവിയുടെ ബോട്ടിൽ പോയി വെള്ളത്തിനടിയിലേക്ക് നങ്കൂരം കയർകെട്ടി ഇടും. പിന്നീട് വെള്ളത്തിലേക്ക് ഇറങ്ങി നങ്കൂരത്തിന്റെ സഹായത്തോടെ പുഴയുടെ അടിത്തട്ടിൽ നിലയുറപ്പിക്കും. മറ്റിടങ്ങളിൽനിന്ന് അർജുനെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ലോറിക്ക് ഉള്ളിൽ തന്നെ ഉണ്ടാകുമെന്നാണ് വിശ്വാസം.” – ഉഡുപ്പിയുടെ അക്വാമാൻ്റെ വാക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ; അത്യാധുനിക സുരക്ഷാ സവിശേഷതകൾ അറിയാം

ന്യൂഡൽഹി :  അത്യാധുനിക സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി...

ആലപ്പുഴ റെയിൽവെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി; പോലീസ് പരിശോധന നടത്തുന്നു

ആലപ്പുഴ : ആലപ്പുഴ റെയിൽവെ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി....

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനാറുകാരനെ ISIS -ൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്....