Saturday, January 17, 2026

പാരീസ് ഒളിമ്പിക്‌സ്: മനു ഭേക്കറിന് വെങ്കലം, ഇന്ത്യക്ക് ആദ്യ മെഡൽ ; ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

Date:

പാരീസ്: ഇന്ന് ജൂലൈ 28 ഞായറാഴ്ച പാരീസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചു മനു ഭേക്കർ. ഷൂട്ടിംഗിൽ വെങ്കല മെഡൽ കരസ്ഥമാക്കി ചരിത്രമെഴുതി. വനിതകളുടെ 10 മീറ്റർ എയറിൽ ഒളിംപിക്സ് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന ബഹുമതി ഹരിയാനയിൽ നിന്നുള്ള ഈ 22 കാരിക്ക് സ്വന്തം. ഫ്രഞ്ച് തലസ്ഥാനത്തെ ചാറ്റോറോക്‌സ് ഷൂട്ടിംഗ് സെൻ്ററിലായിരുന്നു പിസ്റ്റൾ ഫൈനൽ.

ഷൂട്ടിംഗിൽ മെഡലിനായുള്ള 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് മനു ഭേക്കർ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മാനം കാത്തത്. അഭിനവ് ബിന്ദ്ര, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, വിജയ് കുമാർ, ഗഗൻ നാരംഗ് എന്നിവർക്ക് ശേഷം ഷൂട്ടിംഗിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന അഞ്ചാമത്തെ ഷൂട്ടറാണ് മനു ഭേക്കർ

ഏറെ ആത്മവിശ്വാസത്തോടെയാണ് മനു ഭേക്കർ ഞായറാഴ്ചത്തെ ഫൈനലിലേക്ക് കാലെടുത്തു വെച്ചത്. ഷൂട്ടിംഗ് റേഞ്ചിൽ പേര് വിളിച്ചപ്പോൾ, ടിവി ക്യാമറകൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടായിരുന്നു അവൾ നടന്നു നീങ്ങിയത്.

എട്ട് വനിതകൾ മാറ്റുരച്ച ഫൈനലിൽ ഉടനീളം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്ന് പുറത്താകാതെ സ്ഥിരത കാക്കാൻ മനു ഭേക്കറിനായി. 243.2 സ്‌കോറുമായി കൊറിയയുടെ വൈജെ ഓയ് സ്വർണ്ണം നേടി പുതിയ ഒളിമ്പിക് റെക്കോർഡിട്ടു. 241.3 എന്ന സ്‌കോറുമായി കൊറിയയുടെ തന്നെ വൈജെ കിം വെള്ളിക്ക് അർഹയായി. 221.7 ആയിരുന്നു മനു ഭേക്കറിൻ്റെ സ്കോർ.

നഷ്ട സ്വപ്നങ്ങളുടെ ഒരു വീണ്ടെടുപ്പാണ് മനു ഭേക്കറിന് ഈ വെങ്കലം. ടോക്കിയോ ഒളിമ്പിക്‌സിൻ്റെ വേട്ടയാടുന്ന ഓർമ്മകളെ മറികടക്കാനും ഷൂട്ടിംഗ് രംഗത്ത് കണ്ണും കൈ വിരലുകളും ഉറപ്പിച്ചു നിർത്താനും പാരീസ് ഒളിംപിക്സ് കരുത്തായി. ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത മൂന്ന് ഇനങ്ങളിൽ ഒന്നിൽ പോലും മനുവിന് ഫൈനൽ കാണാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ഷൂട്ടിംഗ് ഉപേക്ഷിക്കാൻ പോലും തീരുമാനിച്ചതാണ്. അവിടെ നിന്നാണ് മെഡലണിഞ്ഞ ഈ ഉയിർത്തെഴുന്നേൽപ്പ്.

2022 ഏഷ്യൻ ഗെയിംസിൽ മനു ഭേക്കർ 25 മീറ്റർ പിസ്റ്റൽ ടീമിനത്തിൽ സ്വർണ്ണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലും 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ സ്വർണ്ണം സ്വന്തമാക്കി. 25 മീറ്റർ പിസ്റ്റൽ, 10 മീറ്റർ പിസ്റ്റൽ ടീമിനങ്ങളിലും മനു ദേക്കർ ഇന്ത്യയ്ക്കായി മത്സരത്തിനിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ...

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...