പൊതുതാൽപര്യം മറന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്​ തടയുന്നതെന്തിനെന്ന്​ ഹൈക്കോടതി

Date:

കൊ​ച്ചി: ഒ​രാ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ സി​നി​മാ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ജ​സ്റ്റി​സ് കെ. ​ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ടാ​തി​രി​ക്കു​ന്ന​തെ​ന്തി​നെ​ന്ന്​ ഹൈ​ക്കോട​തി. വി​ഷ​യം പൊ​തു​താ​ൽ​പ​ര്യ​മു​ള്ള​താ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ് വി.​ജി. അ​രു​ൺ ഇ​ക്കാ​ര്യം വാ​ക്കാ​ൽ ആ​രാ​ഞ്ഞ​ത്. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്ന വി​വ​രാ​വ​കാ​ശ ക​മ്മീഷ​ൻ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സി​നി​മാ​നി​ർ​മാ​താ​വാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി സ​ജി​മോ​ൻ പാ​റ​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഹ​ര​ജി നേ​ര​ത്തേ പ​രി​ഗ​ണി​ച്ച കോ​ട​തി റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ടു​ന്ന​തി​ന്​ താ​ൽ​ക്കാ​ലി​ക സ്​​റ്റേ അ​നു​വ​ദി​ച്ചി​രു​ന്നു.

വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഹ​ര​ജി​ക്കാ​ര​ൻ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഹ​ര​ജി വീ​ണ്ടും ആ​ഗ​സ്റ്റ്​ ആ​റി​ന്​ വി​ശ​ദ വാ​ദ​ത്തി​ന്​ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. അ​തു​വ​രെ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ടു​ന്ന​തി​ന്​ സ്​​റ്റേ ​തു​ട​രും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന പാലക്കാട എംഎൽഎ രാഹുൽ...

വൈകി ഉദിച്ച വിവേകം! ; കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓ‍ഡിറ്റ് ന‌‌ടത്താൻ ദേശീയപാത അതോറിറ്റി

തിരുവനന്തപുരം : കേരളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ചകളുടെ പശ്ചാത്തലത്തിൽ മുഴുവൻ...

തദ്ദേശ തെരഞ്ഞെടുപ്പ്: വടക്കന്‍ വോട്ടുകൾ ഇന്ന് വിധിയെഴുതും; 7 ജില്ലകൾ കൂടി പോളിങ് ബൂത്തിലേക്ക്

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പിനായി വടക്കൻ കേരളം സജ്ജമായി....