ശ്രീലങ്കൻ ഏകദിന പരമ്പര: തുടക്കം മിന്നിച്ചെങ്കിലും ‘ടൈ’യിൽ ഒതുങ്ങി ; ‘രോഹിത്തിന് അർദ്ധ സെഞ്ചുറി

Date:

ശ്രീലങ്ക : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ടൈയിൽ അവസാനിച്ചു. കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ സ്കോറും 47.5 ഓവറിൽ 230 റൺസിൽ അവസാനിച്ചതോടെ മത്സരം ടൈ ആയി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി‌. ഒരു റൺസ് നേടിയ താരത്തെ മൊഹമ്മദ് സിറാജാണ് പുറത്താക്കിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ശ്രീലങ്കക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. കുശാൽ മെൻഡിസ് (14), സമരവിക്രമ (8), ക്യാപ്റ്റൻ ചരിത് അസലങ്ക (4) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങി. അർദ്ധസെഞ്ചുറി നേടിയ പതും ‌നിസങ്കയുടെ വിക്കറ്റ് കൂടി വീണതോടെ ലങ്ക 101/5 എന്ന നിലയിലായി.

ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ ദുനിത് വെല്ലാലഗെ നേടിയ അർദ്ധസെഞ്ചുറിയാണ് ശ്രീലങ്കയെ മാന്യമായ ‌സ്കോറിൽ എത്തിച്ചത്. 65 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 67 റൺസ് താരം നേടി. 24 റൺസെടുത്ത ഹസരംഗ അവസാന ഓവറുകളിൽ ലങ്കൻ സ്കോറിലേക്ക് മോശമല്ലാത്ത സംഭാവന നൽകി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിങ്ങും, അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി‌ തിളങ്ങി.

231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് തുടക്കമാണ് രോഹിത് ശർമ നൽകിയത്‌‌‌. ട്വിൻ്റി20 ശൈലിയിൽ കത്തിക്കയറിയ രോഹിത് വെറും 47 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 58 റൺസാണ് നേടിയത്. എന്നാൽ മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് ഇന്ത്യക്ക് ക്ഷീണമായി. ഗിൽ 16 റൺസിലും, നാലാമനായി ഇറങ്ങിയ വാഷിങ്ടൺ സുന്ദർ നാല് റൺസിലും വീണു. കോഹ്ലി (24), ശ്രേയസ് അയ്യർ (23) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റർമാരുടെ സ്കോറുകൾ‌.

ഒരു ഘട്ടത്തിൽ 132/5 എന്ന നിലയിൽ പതറിയ ഇന്ത്യയെ രാഹുലും അക്സർ പട്ടേലും ചേർന്ന് ഒരു തകർച്ചയിൽ നിന്ന് കരകയറ്റി. എന്നാൽ ടീം സ്കോർ 189 എത്തിയപ്പോൾ രാഹുലിന്റെയും 197 എത്തിയപ്പോൾ അക്സർ പട്ടേലിന്റെയും വിക്കറ്റുകൾ വീണതോടെ ഇന്ത്യക്ക്‌ സമ്മർദ്ദമേറി I. രാഹുൽ 31 റൺസും, അക്സർ 33 റൺസുമെടുത്താണ് പുറത്തായത്. പിന്നീട് വന്ന ശിവം ദുബെ സ്കോർ എത്തിപ്പിടിക്കുമന്ന് കരുതിയെങ്കിലും നിരാശയിലാക്കി. ഇന്ത്യൻ സ്കോർ 230 ൽ നിൽക്കെ അടുത്ത പന്തുകളിൽ ദുബെയെയും അർഷ്ദീപിനെയും പുറത്താക്കി ശ്രീലങ്ക, ഇന്ത്യൻ ജയം തട്ടി തെറിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...

മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം. രാജ്യത്തെ ചലച്ചിത്ര...