ടാറിങ് ചെയ്ത റോഡ്  കുത്തിപ്പൊളിക്കൽ : ജലവിഭവ സെക്രട്ടറിയോട് പരിഹാരം കാണാൻ മനുഷ്യാവകാശ കമ്മിഷൻ

Date:

(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: ടാറിങ് കഴിയാൻ  കാത്തു നിൽക്കുന്ന പോലെയാണ് പലപ്പോഴും ജലവിഭവ വകുപ്പിൻ്റെ റോഡ് കുത്തിപ്പൊളിക്കൽ.  കുടിവെള്ള പൈപ്പ് കണക്ഷൻ നൽകാൻ വീണ്ടും റോഡ് വെട്ടിപ്പൊളിക്കുന്നതായി നിരന്തരം പരാതിയുയർന്ന സാഹചര്യത്തിൽ ജലവിഭവ സെക്രട്ടറി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മിഷൻ രംഗത്ത്. ജല അതോറിറ്റി മാനേജിങ് ഡയറക്ടർ, ചീഫ് എൻജിനീയർ, ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എൻജിനീയമാർ എന്നിവരടങ്ങിയ ഒരു സ്പെഷൽ ടീമിന് രൂപം നൽകി സമയബന്ധിതമായി റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജലവിഭവ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്മാർട്ട് റോഡുകൾ ആവർത്തിച്ച് കുഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. 

പൈപ്പ് ലൈനുകൾ സ്ഥാപിച്ചശേഷം റോഡുകൾ വീണ്ടും കുത്തിപൊളിക്കുന്നത് അടിയന്തരമായി പരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ഇരട്ടപ്പണി ഒഴിവാക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരുമായി ജലവിഭവ വകുപ്പ് സെക്രട്ടറി കൂടിയാലോചന നടത്തി പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് സെക്രട്ടറി ആവശ്യമായ കൂടിയാലോചനകൾക്ക് ശേഷം രണ്ടാമതും കുഴിച്ച സമാർട്ട് റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ ആവശ്യമായ സമയവും സ്വീകരിച്ച നടപടികളും അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ജല അതോറിറ്റി മാനേജിങ് സയറക്ടറും ചീഫ് എൻജിനീയറും റിപ്പോർട്ട് സമർപ്പിക്കണം. റോഡ് ഫണ്ട് ബോർഡ്, സ്മാർട്ട് സിറ്റി പ്രോജക്ട് എന്നീ സ്ഥാപനങ്ങളുടെ വിശദീകരണങ്ങളും ഇതിനൊപ്പം സമർപ്പിക്കണം.

തിരുവനന്തപുരം നഗരത്തിൽ നടത്തുന്ന അറ്റകുറ്റപണികളെ കുറിച്ച് ജല അതോറിറ്റി എംഡി യഥാസമയം സിറ്റി പൊലീസ് കമ്മിഷണറെ അറിയിക്കണം. കമ്മിഷണർ ഇക്കാര്യം ട്രാഫിക് പൊലീസിനെ അറിയിച്ച ശേഷം പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ നടപടിയെടുക്കണം. സ്വീകരിച്ച നടപടികൾ കമ്മിഷണർ മനുഷ്യാവകാശ കമ്മിഷനെ അറിയിക്കണം. ഒരു മാസത്തിനകം റിപ്പോർട്ടുകൾ സമർപ്പിക്കണം. കേസ് സെപ്റ്റംബർ 26ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പുറംചട്ടയിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹർജി

(Photo courtesy : X) കൊച്ചി : ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ...

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...

സമൂഹമാധ്യമ കുപ്രചരണം:  മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ പോലീസിനും...

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...