Monday, January 12, 2026

ബ്രോ ഡാഡി’ അസി. ഡയറക്ടര്‍ക്കെതിരെ പീഡന പരാതി ; ബോധം കെടുത്തി ബലാൻസംഗം ചെയ്തു, നഗ്നചിത്രം  ഫോണില്‍ പകർത്തി പണം തട്ടി – പരാതിയുമായി നടി

Date:

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പീഡന പരാതിയുമായി നടി. അസിസ്റ്റൻ്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെയാണ് പരാതി. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇതുവെച്ച് ബ്ലാക്മെയില്‍ ചെയ്‌തെന്നുമാണ് ആരോപണം..

ബ്രോ ഡാഡി’യില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഹൈദരാബാദില്‍ വെച്ച് 2021-ലായിരുന്നു സംഭവം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ പരാതിയിൽ കൊല്ലം ഓച്ചിറ സ്വദേശിയായ മന്‍സൂറിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. മന്‍സൂറിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ കൊല്ലം കടയ്ക്കലിലെ വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്..

ഹൈദരാബാദിലെ ഹോട്ടലില്‍വെച്ച് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പലതവണയായി ആറര ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് മന്‍സൂര്‍ റഷീദിനെതിരേയുള്ള ആരോപണം.

2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്‍ പറഞ്ഞത് പ്രകാരമാണ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് നിര്‍ദേശിച്ചത് പ്രകാരം സിനിമാസംഘം താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. തന്റെ മുറിയില്‍ എത്തിയ മന്‍സൂര് റഷീദ് നിര്‍ദേശിച്ചത് പ്രകാരം സിനിമാസംഘം താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. തന്റെ മുറിയില്‍ എത്തിയ മന്‍സൂര്‍ റഷീദ് നല്‍കിയ കോള കുടിച്ചതോടെ ബോധരഹിതയായി എന്നും പിന്നീട് ബോധം വീണ്ടെടുത്തോടെയാണ് പീഡനത്തിനിരയായെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചതിന് ശേഷം അവിടെനിന്ന് പോയി. എന്നാല്‍, പിറ്റേ ദിവസം രാവിലെ നഗ്നചിത്രം അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചു കൊടുത്തു. ഇത് പുറത്തുവിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു. ഇതോടെ ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനിൽ ബലാത്സംഗത്തിനു കേസെടുത്തു. ഇതിന് ശേഷവും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി.

മന്‍സൂറിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ കൊല്ലം കടയ്ക്കലിലെ വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ബലാത്സംഗ കേസില്‍ പ്രതിയായിട്ടും പല പ്രമുഖരുടെയും സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികളുമായി നിരവധി നടിമാര്‍  രംഗത്ത് വന്നതോടെ പരാതിക്കാരിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...

പിഎസ്എൽവി-സി 62 – ഇഒഎസ്-എന്‍1 ദൗത്യംവിക്ഷേപിച്ചു ; ഭൗമനിരീക്ഷണത്തിനായുള്ള’അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട : ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 /ഇഒഎസ്-എന്‍1...

9 വയസ്സുകാരിയെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നു ; കൈ കടിച്ച് പറിച്ചെടുത്തു

സംഭാൽ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അമ്മയ്ക്കും...