Sunday, November 1, 2026

9 വയസ്സുകാരിയെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നു ; കൈ കടിച്ച് പറിച്ചെടുത്തു

Date:

സംഭാൽ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ പോയ  പെൺകുട്ടിയെയാണ്  തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തിയപ്പോഴേക്കും തെരുവ് നായ്ക്കൾ പെൺകുട്ടിയുടെ ഒരു കൈ കടിച്ചു പറിച്ചെടുത്തിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ ഹസ്രത്നഗർ ഗർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പോട്ട ഗ്രാമത്തിലാണ് സംഭവം. വിനോദിന്റെ മകൾ റിയ ഗൗതമിനാണ് തെരുവ് നായയ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പെൺകുട്ടി നിലവിളികേട്ട്  വീട്ടുകാരും ഗ്രാമവാസികളും  ഓടിയെത്തിയെങ്കിലും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ പാടുപ്പെട്ടു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അമ്മയ്ക്കും നായ്ക്കളുടെ കടിയേറ്റു. കഴിഞ്ഞ കുറെ മാസങ്ങളായി നായ്ക്കൾ ഇത്തരത്തിൽ ആളുകളെ പലരെയും ആക്രമിച്ചിട്ടുണ്ടെന്നും നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഗ്രാമവാസികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, കേരളത്തെ തള്ളി യശ്വന്ത്പുരിലേക്ക് നീട്ടി

കോഴിക്കോട് : മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. പകരം,...

ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന്...

പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം; നിരാഹാര സമരം പുനരാരംഭിച്ച് വളർമതി

തിരുവനന്തപുരം : എൽ.പി.എസ്.ടി പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനം...

‘ചലോ ഡൽഹി’ ; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്, പത്ത് ലക്ഷം പേര്‍ പങ്കെടുക്കും

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായുള്ള...