Monday, January 19, 2026

ഫോണ്‍ ചോർത്തൽ ആരോപണം: മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

Date:

തിരുവനന്തപുരം: ഭരണകക്ഷി എം എൽ എയുടെ ഫോൺ ചോർത്തൽ ആരോപണത്തിൽ സർക്കാർ കൈകൊണ്ട നടപടികൾ അടിയന്തരമായി അറിയിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്. പി വി അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിന്റെ എംഎൽഎ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണെന്നും സർക്കാരിന് പുറത്തുള്ളവർക്ക് സ്വാധീനമുള്ള ചിലർ സർക്കാരിൻറെ അധികാരങ്ങൾ കവർന്നെടുക്കുകയാണെന്നും കത്തിൽ ഗവർണർ സൂചിപ്പിച്ചു.ഇവരുടെ സംഭാഷണങ്ങളിൽ നിന്നു തന്നെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരുമായുള്ള ബന്ധം ഉറപ്പാക്കുകയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്മാർ ചോർത്തുന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാർഗ്ഗ നിർദ്ദേശങ്ങളുടെയും നഗ്നമായ ലംഘനമാണ്. സംസ്ഥാനത്ത് ഒരു എംഎൽഎ ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടെലഫോൺ സംഭാഷണങ്ങൾ ചോർത്തിയതായ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തൽ വളരെ ഗുരുതരമായ കുറ്റമാണ്.സംഭവത്തിൽ നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ചില വ്യക്തികൾ അനധികൃതമായും നിയമവിരുദ്ധമായും സർക്കാറിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണെന്നും അതുകൊണ്ടുതന്നെ സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ശബരിമല നിയമ ഭേദഗതിക്കായി കേസിന് പോയപ്പോ ഓടിക്കളഞ്ഞവരാണവർ’ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരൻ നായർ

കോട്ടയം : ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ...

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ...

ശബരിമലയിൽ പുതു റെക്കോർഡ് ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ!

ശബരിമല : ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് റെക്കോർഡ് വരുമാനം....