70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കാൻ സാദ്ധ്യത

Date:

കൊച്ചി : എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി നൽകുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ചമുതൽ ആരംഭിക്കുമെന്ന് സൂചന.

ഔദ്യോഗികപ്രഖ്യാപനം അടുത്തദിവസം ഉണ്ടാവും. 23-ന് രാവിലെ രജിസ്ട്രേഷൻ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. ഡിജിറ്റൽസേവ പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങൾവഴിയും രജിസ്ട്രേഷൻ സാധ്യമായേക്കും.

സംസ്ഥാനത്ത്, 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്രത്തിൽനിന്നു വിഹിതം നേടിയെടുക്കാൻ കൃത്യമായ കണക്കു വേണ്ടതിനാലാണ് രജിസ്ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്.

ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനം 1000 കോടിരൂപ ചെലവഴിക്കുമ്പോൾ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുക.

70 വയസ്സിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരർക്കും സാമൂഹിക-സാമ്പത്തികനില പരിഗണിക്കാതെ ആനുകൂല്യങ്ങൾ ലഭ്യമാകും. അർഹരായവർക്ക് പ്രത്യേക കാർഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.

അർഹത അറിയാൻ

  1. https://pmjay.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.
  2. ”Am I Eligible” എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.
  3. മൊബൈൽ നമ്പറും കോഡും നൽകുക.
  4. ഒ.ടി.പി. വെരിഫിക്കേഷൻ നടത്തുക.
  5. ആവശ്യമായ വിവരങ്ങൾ നൽകിയശേഷം ‘സബ്മിറ്റ്’ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കവർച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...

രാഷ്ട്രപതിയുടെ സന്ദർശനം: വ്യാഴം, വെള്ളി ദിവസങ്ങളിൽ കോട്ടയത്തെ സ്‌ക്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

കോട്ടയം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,...

സംസ്ഥാനത്ത് വ്യാഴാഴ്ചയും കനത്ത മഴക്ക് സാദ്ധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...