മയക്കുമരുന്ന് കേസന്വേഷണത്തെ പരിഹസച്ച് പ്രയാഗ മാർട്ടിൻ്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

Date:

കൊച്ചി: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസി​ന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗാ മാര്‍ട്ടിന്‍. ഹഹഹ, ഹിഹിഹി, ഹുഹുഹു… എന്നിങ്ങനെ എഴുതിയ ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസന്വേഷണത്തെ പരിഹസിച്ചാണ് നടിയുടെ ഇന്‍സ്റ്റ സ്റ്റോറിയെന്നാണ് വിലയിരുത്തൽ.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രയാഗയുടെയും നടൻ ശ്രീനാഥ് ഭാസിയുടെയും പേര് ഉള്‍പ്പെട്ടിരുന്നു. ഇവരുള്‍പ്പെടെ ഇരുപതോളം പേര്‍ ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്.

കേസില്‍ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണ് പിടികൂടാനായതെന്നും വിലയിരുത്തിയാണ് കോടതി നടപടി. പ്രതികളെ രണ്ടുദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

റിമാർഡ് റിപ്പോർട്ടിൽ പേര് ചേർക്കപ്പെട്ടതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പ്രയാഗ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വിഡിയോകൾക്കുമെല്ലാം താഴെ മോശം കമന്റുകളാണ് പലരും പങ്കുവെക്കുന്നത്. ‘പ്രയാഗയുടെ മുടിയും ഡ്രസ്സിങ് സ്റ്റൈലും കണ്ടപ്പോ മുമ്പേ ഡൗട്ട് തോന്നിയിരുന്നു’, ‘ഭാസിയും നീയും അകത്താകുമോ?’, ‘ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലേ’, ‘ഹാപ്പി ജേര്‍ണി ടു ജയില്‍’, എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് നിറയുന്നത്.

.

Share post:

Popular

More like this
Related

നാല് പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കി കേന്ദ്രം ;29 പഴയ കേന്ദ്ര തൊഴിൽ നിയമങ്ങൾ ഇനിയുണ്ടാവില്ല

ന്യൂഡൽഹി : നാല് പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കി കേന്ദ്ര സർക്കാർ....

ഇന്ത്യയുടെ തേജസ് ഫൈറ്റർ ദുബൈ എയർ ഷോയ്ക്കിടെ തകർന്നു വീണു; പൈലറ്റിന് വീരമൃത്യു

ദുബൈ : ദുബൈ എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. അപകടത്തിൽ...

പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുന്‍ നിലമ്പൂർ എംഎല്‍എയുമായ പി വി...

കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞ് വീണ മരക്കൊമ്പ്  കാറിൽ തുളച്ചുകയറി യുവതി മരിച്ചു

എടപ്പാൾ : കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ...