തൃശ്ശൂര്‍ പൂരം കലക്കിയ സംഭവം ഇന്ന് നിയമസഭയില്‍; ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

Date:

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയ സംഭവം നിയമസഭയില്‍ ഉന്നയിക്കാനും ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനും പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് നീക്കം. പൂരം കലക്കിയ വിഷയത്തിലും എഡിജിപി എം ആര്‍ അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. സംഭവത്തില്‍ ജുഡീഷ്യണല്‍ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു.

എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇന്നലെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. അനാരോഗ്യം മൂലം മുഖ്യമന്ത്രി ഇന്നലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ നാലാം നിരയിലാണ് അന്‍വറിന്റെ പുതിയ സീറ്റ്. പ്രതിപക്ഷ നിരയില്‍ സീറ്റ് അനുവദിച്ചതിനെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു.
സ്വതന്ത്ര എംഎല്‍എയായി സീറ്റ് അനുവദിക്കണമെന്നായിരുന്നു അന്‍വറിൻ്റെ ആവശ്യം.

Share post:

Popular

More like this
Related

അസമിൽ ട്രെയിൻ ഇടിച്ച് എട്ട് ആനകൾ കൊല്ലപ്പെട്ടു; രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

സൈരാംഗ് : അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ ട്രെയിൻ...

ശ്രീനിവാസൻ അന്തരിച്ചു ; വിടവാങ്ങിയത്അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭ

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ...

ശബരിമല സ്വർണ്ണക്കവർച്ച:  ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയതായി ബെല്ലാരി ജുവലറി ഉടമയുടെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം...

‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല’ ; IFFK സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി...