Sunday, January 18, 2026

‘വടകരയിൽ ആർ.എസ്.എസും ബി.ജെ.പിയുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ഡീൽ ആണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയം’ -എ.കെ.ബാലന്‍

Date:

പാലക്കാട് : സരിൻ്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമായ പ്രശ്നമാണ്. എങ്ങനെയാണ് എൽ.ഡി.എഫിനേയും ഗവൺമെന്റിനേയും പിണറായി വിജയനേയും ഒറ്റപ്പെടുത്താൻ ആർ.എസ്.എസും ബി.ജെ.പിയുമായി കോൺഗ്രസ് നേതാക്കൾ ഡീൽ നടത്തിയതിനുള്ള ഏറ്റവും വലിയ തെളിവാണ് സരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹം ഇനിയും കാര്യങ്ങൾ സൂചിപ്പിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അതായിരിക്കും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയം.

സംഘടനാപരമായും രാഷ്ടീയപരമായും യു.ഡി.എഫിൽ നിന്ന് മാറാൻ നിർബദ്ധിക്കപ്പെട്ടത് എന്നുള്ളതിൻ്റെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്നലെ വന്നിട്ടുള്ളത്. വടകരയിലെ കാര്യം ഞങ്ങൾക്ക് നേരെത്തെയറിയാമായിരുന്നു. സരിൻ പറയാതെ തന്നെയറിയാമായിരുന്നു. വടകരയിലെ ബി.ജെ.പിക്കാരന്റെ വീട്ടിൽ വിളിച്ചുചോദിച്ചാൽ ആർക്കാണ് വോട്ട് ചോദിച്ചതെന്ന് അറിയാൻ കഴിയും. വലിയൊരു ഗൂഡാലോചന നടന്നതായി ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ അതിൻ്റെ രഹസ്യത്തിൻ്റെ ഉള്ളറകളിലെ കാവൽഭടൻ അതാണ് സരിനെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് വടകര ഡീൽ നടന്നതെന്ന് വ്യക്തമല്ല. വടകരയിൽ ലോക്സഭതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.ക്കാരുടെ വീട്ടിൽ പോയിക്കഴിഞ്ഞാൽ ഞങ്ങൾ ഷാഫിയ്ക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറയും. അതിന് പ്രത്യുപകാരമായി പാലക്കാട് ജില്ലയിൽ ഞങ്ങൾക്ക് ഗുണം കിട്ടുമെന്ന് ബി.ജെ.പിക്കാരുടെ വീട്ടിൽ സ്ത്രീകൾ വരെ അടക്കം പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ...

ശബരിമലയിൽ പുതു റെക്കോർഡ് ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ!

ശബരിമല : ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് റെക്കോർഡ് വരുമാനം....

‘എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും’: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ...