ഇന്ത്യയുടെ ചിറകരിഞ്ഞ് കിവീസ്; ബംഗളുരു ടെസ്റ്റിൽ 8 വിക്കറ്റ് ജയം

Date:

[ Photo.- BCCI ]

ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ജയം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്നോട്ടു വെച്ച 107 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ രണ്ട് സെഷന്‍ ശേഷിക്കെ ന്യൂസിലന്‍ഡ് മറികടന്നു. 36 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ വീണ്ടും ഒരു ടെസ്റ്റ് ജയത്തിന് ന്യൂസീലന്‍ഡ് നാന്ദി കുറിച്ചു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയായേക്കും ന്യൂസിലന്‍ഡിനോടേറ്റ ബംഗളൂരു ടെസ്റ്റിലെ തോല്‍വി.

ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത്തിന്റെ തീരുമാനം മുതല്‍ ഇന്ത്യയുടെ കയ്യിൽ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോയി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ സ്വിങ്ങിനും പേസിനും മുന്‍പില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. സ്വന്തം മണ്ണിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ബെംഗളൂരുവില്‍ പിറന്നത്.

ബാറ്റിങ്ങില്‍ പരാജയപ്പെട്ട ഇന്ത്യ ബോളിങ്ങില്‍ ന്യൂസീലന്‍ഡ് വലിയ ലീഡ് എടുക്കുന്നത് തടയാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. രണ്ട് സ്പെഷ്യലിസ്റ്റ് ബോളര്‍മാരും മൂന്ന് സ്പിന്നര്‍മാരുമായുമാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ ന്യൂസീലന്‍ഡിനാകട്ടെ, തങ്ങളുടെ മൂന്ന് ഫാസ്റ്റ് ബോളര്‍മാർക്ക് മാത്രമാണ് പന്തെറിയേണ്ടി വന്നത്.

രണ്ടാം ഇന്നിങ്സില്‍ സ്കോര്‍ 400ല്‍ എത്തിച്ച് ഇന്ത്യ മിടുക്ക് കാണിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാനുള്ള ലീഡ് വെയ്ക്കാനായില്ല. സര്‍ഫറാസ് ഖാന്റെ 150 റണ്‍സും ഋഷഭ് പന്തിന്റെ 99 റണ്‍സും 70 റണ്‍സ് എടുത്ത കോലിയുമൊക്കെ ആവേശം നിറച്ചെങ്കിലും ജയം കൈപ്പിടിയിലൊതുങ്ങിയില്ല. കോലിയുമായും ഋഷഭ് പന്തുമായും സര്‍ഫറാസ് ഖാന്‍ സെഞ്ചറി കൂട്ടുകെട്ടുയര്‍ത്തിയത് കാണികൾക്ക് വിരുന്നൊരുക്കി എന്ന് മാത്രം. 29 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് ഇന്ത്യയുടെ നിലം പൊത്തിയത്. രണ്ടാം ഇന്നിങ്സ് ലീഡ് ക ഉയര്‍ത്താൻ ഇതാണ് തടസ്സമായതും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഡ്നിയിൻ  ഇന്ത്യയ്ക്ക് ആശ്വാസ ജയം; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി, വിരാട് കോഹ്‌ലിയും തിളങ്ങി

സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ  മൂന്നാം ഏകദിനത്തിൽ തിളങ്ങി ഇന്ത്യ. .   9 വിക്കറ്റിനാണ് ഇന്ത്യൻ...

‘ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കില്ല’; സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

തിരുവനന്തപുരം : ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ...

തൃശൂരിൽ എടപ്പാൾ സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം

തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ...