Saturday, November 28, 2026

പോറ്റി വിറ്റ സ്വർണ്ണം പിടിച്ചെടുത്തു ; ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണത്തിൽ കൂടുതൽ പുരോഗതി

Date:

ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളിൽ കൂടുതൽ പുരോഗതി.
കർണാടകയിലെ വ്യാപാരി ഗോവർധനന് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന പറഞ്ഞ സ്വർണ്ണം കഴിഞ്ഞ ദിവസം എസ്ഐടി കണ്ടെത്തി. ബെല്ലാരിയിൽ നിന്ന് 400 ഗ്രാം സ്വർണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയത്. ഗോവര്‍ധനന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലാണ് എസ്‌ഐടിക്ക്  സ്വർണ്ണം കണ്ടെത്താനായത്.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ഉരുക്കിയെടുത്ത സ്വർണ്ണമാണ് ബെല്ലാരിയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയത്. പോറ്റി തനിക്ക് സ്വർണ്ണം വിറ്റതായി വ്യാപാരി ഗോവർദ്ധനനും
സ്വർണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണിക‍ൃഷ്ണൻ പോറ്റിയും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബെല്ലാരിയിലെ പരിശോധന. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ മൊഴി നൽകിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്.

അതിനിടെ കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തിയതായും അറിയുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്ത്  ജെന്‍സി ; 14 കാരി തിരുത്തിയത് 24 വർഷത്തെ റെക്കോര്‍ഡ്

കൊല്‍ക്കത്ത: പ്രൊഫഷണല്‍ ടെന്നീസിൻ്റെ സിംഗിള്‍സ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍...

പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ ; പ്രഖ്യാപനവുമായി മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം : പെരിയാറിലും അതിരപ്പള്ളിയിലുമായി 237 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് വനം...

ഇന്ത്യ സഖ്യയോഗത്തില്‍ നിന്ന് വിട്ട് നിന്ന് എന്‍സിപി; ഡിഎംകെ നിലപാടിൽ അമ്പരന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മണ്ഡല പുന:ര്‍നിര്‍ണ്ണയ ബില്ലിനെതിരെയുള്ള നിലപാട വ്യക്തമാക്കാനായി ഇന്ത്യാ സഖ്യം വിളിച്ചുചേര്‍ത്ത...