Wednesday, January 14, 2026

പെട്രോൾ പമ്പ് തുടങ്ങാൻ എ.ഡി.എമ്മിന് കൈക്കൂലി: വിജിലൻസ് അന്വേഷണം ആരംഭിച്ചു

Date:

കോഴിക്കോട്: പെട്രോൾ പമ്പ് തുടങ്ങാൻ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ടി.വി. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് ലഭിച്ച പരാതിയിലാണ് അന്വേഷണം.

കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്.പി കെ.പി. അബ്ദുൽ റസാഖിനാണ് അന്വേഷണ ചുമതല. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവും പരിശോധിക്കും. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് കോഴ നൽകിയെന്ന പരാതി ഇ-മെയിലായി സർക്കാരിന് ലഭിച്ചിരുന്നു. തുടർന്നാണ് പരാതിയിൽ തീർപ്പ് കൽപിക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദേശിച്ചത്.

നവീൻ ബാബുവിന് പണം നൽകിയെന്ന ആരോപണം വസ്തുതാപരമാണോ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെട്രോൾ പമ്പിന്റെ അനുമതിക്ക് പണം നൽകിയെന്നാണ് ടി.വി. പ്രശാന്ത് വെളിപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് എസ്.പി പ്രശാന്തിനെ നേരിൽ കണ്ട് മൊഴിയെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് രാജ്യം വിട്ടുപോകാൻ നിർദ്ദേശിച്ച് ഇന്ത്യ ; അഭ്യർത്ഥന പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ

ടെഹ്റാൻ : ഇറാനിൽ പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ  സുരക്ഷ മുൻനിർത്തി അവിടെയുള്ള ഇന്ത്യൻ...

‘ഷാഫി-രാഹുൽ കാലത്ത് അനഭിലഷണീയ പ്രവണതകൾ കടന്നുകൂടി’; യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ആലപ്പുഴ: ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും കാലത്ത് യൂത്ത് കോൺഗ്രസിൽ അനഭിലഷണീയ...

മുന്നണി മാറ്റം തള്ളി ജോസ് കെ മാണി ; ‘കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകും’

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ തള്ളി പാർട്ടി ചെയർമാൻ...