Monday, November 23, 2026

ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു; സർവ്വീസ്‌ പെൻഷൻകാർക്ക് ഒരു ഗഡു ക്ഷാമാശ്വാസം

Date:

തിരുവനന്തപുരം: സംസ്ഥാന സർവ്വീസ്‌ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവ്വീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ സർവ്വീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡി.എ, ഡി.ആർ വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർദ്ധനവുണ്ടാകും.

അനുവദിച്ച ഡി.എ, ഡി.ആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം ലഭിച്ചു തുടങ്ങും. ഒരു ഗഡു ഡി.എ, ഡി.ആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡി.എ, ഡി.ആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയെന്നും കേന്ദ്ര സർക്കാറിന്റെ പ്രതികൂല സമീപനങ്ങളാൽ കേരളം നേരിട്ട അസാധാരണ പണഞെരുക്കമാണ് ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്‌ കാലതാമസത്തിന്‌ കാരണമായതെന്നും ധനമന്ത്രി പറഞ്ഞു. ജീവനക്കാരുടെയേും പെൻഷൻകാരുടെയു ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി; വിസിക്ക് തിരിച്ചടി

കൊച്ചി : കാലടി സർവ്വകാലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക...

കേരള, തെലങ്കാന മുഖ്യമന്ത്രിമാരുടെ പ്രവർത്തനശൈലിയിൽ എതിർപ്പ്, കോൺഗ്രസിൽ പട; വിമർശകരെ ‘പേ പിടിച്ചവരെ’ന്ന് ആക്ഷേപിച്ച് രേവന്ത് റെഡ്ഡി

തിരുവനന്തപുരം/ഹൈദരാബാദ്: കേരള മുഖ്യമന്ത്രി വി ഡി സതീശൻ്റേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത്...