Tuesday, December 30, 2025

പാർട്ടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടില്ല, അതിന് മുൻപെ അന്‍വറിന്റെ ഡി.എം.കെയിലും പൊട്ടിത്തെറി; ജില്ല കോഓഡിനേറ്റർ രാജിവെച്ച് പാലക്കാട് പത്രിക നൽകി

Date:

പാലക്കാട്: പാർട്ടി പ്രഖ്യാപിച്ച് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ തന്നെ പി.വി. അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയിൽ പൊട്ടിത്തെറി. ഡി.എം.കെയുടെ പാലക്കാട് ജില്ല കോഓഡിനേറ്റർ ബി. ഷമീർ സംഘടനയിൽ നിന്ന് രാജിവെച്ചു.

പാലക്കാട്ടെ സ്ഥാനാർത്ഥിയായിരുന്ന മിന്‍ഹാജിനെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഡി.എം.കെയിൽ നിന്ന് രാജിവെച്ചശേഷം ഷമീർ സ്വതന്ത്രനായി പത്രിക നൽകി.

ഇതേ സമയം , എൻഡിഎയിലും പൊട്ടിത്തെറിക്ക് പഞ്ഞമില്ല. എൻ.ഡി.എ സ്ഥാനാർത്ഥിനിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ബി.ഡി.ജെ.എസ് ജില്ല ഭാരവാഹിയായിരുന്ന എസ്. സതീഷും സ്വതന്ത്രനായി നാമനിർദ്ദേശപത്രിക നൽകി. ഉടനെ ആരോപണങ്ങൾ തള്ളി സംഘടന രംഗത്ത് വന്നു. സതീഷിനെ പുറത്താക്കിയിരുന്നതാണെന്ന് ബി.ഡി.ജെ.എസ് നേതൃത്വം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയേയും ഭാര്യ സരിതയേയും ചോദ്യം ചെയ്ത് ഇഡി

തൃശ്ശൂർ : 'സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് ' നിക്ഷേപ തട്ടിപ്പുമായി...

മുസ്ലീം യുവാക്കൾക്കെതിരെ  ലവ് ജിഹാദ് ആരോപിച്ച് ആക്രമണം; 6 ബജ്‌റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

ബറേലി : ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്ലീം യുവാക്കൾക്ക് നേരെ ലൗവ് ജിഹാദ്...

ഉന്നാവ് ബലാത്സംഗക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ...