രാഹുലിൻ്റെ പരാജയം ഉറപ്പാക്കുന്ന  കുറ്റസമ്മതമാണ് പുറത്ത് വന്ന കത്തെന്ന് പി സരിൻ ; പ്രതിരോധത്തിലായി യുഡിഎഫ് ക്യാമ്പ്

Date:

പാലക്കാട്: രാഹുൽ ജയിക്കാൻ പോകുന്നില്ല എന്ന യുഡിഎഫിന്റെ കുറ്റസമ്മതമാണ് ഡിസിസി പ്രസിഡന്റിന്റെ കത്ത് എന്ന് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിൻ.  ഇനിയും പുറത്തു വരാൻ പലതും ഉണ്ടെന്നും ഇലക്ഷന് മുമ്പേ യുഡിഎഫ് തോൽവി സമ്മതിച്ചുവെന്നും സരിൻ പറഞ്ഞു. തോൽക്കാൻ നിർത്തിയ ഒരു സ്ഥാനാർത്ഥിക്ക് ജനം എന്തിന് വോട്ട് ചെയ്യണമെന്നും സരിൻ ചോദിച്ചു. തോൽക്കാൻ വേണ്ടി ഒരു സ്ഥാനാർഥിയെ നിർത്തുന്നു എന്നാണ് യുഡിഎഫ് വോട്ടർമാരോട് പറയുന്നത്.

പാർട്ടിക്കും മുന്നണിക്കും ആത്മവിശ്വാസം നൽകാത്ത ഒരു സ്ഥാനാർഥിയെ ആണ് യുഡിഎഫ് കൊണ്ടു നടക്കുന്നത്. വോട്ടർമാർ വഞ്ചിക്കപ്പെടരുതെന്നും കോൺഗ്രസ്‌ നന്നായി കാണാൻ ആഗ്രഹിക്കുന്ന ചിലർ പാർട്ടിക്കകത്തുണ്ടെന്നും സരിൻ ചൂണ്ടിക്കാട്ടി. ആ ചിന്താഗതിയുടെ ഭാഗമായാണ് മുരളീധരനെ പിന്തുണക്കുന്ന ഡിസിസിയുടെ കത്ത് പുറത്തു വന്നത്. കോൺഗ്രസിനു നല്ലത് മാത്രം സംഭവിക്കട്ടെ. പ്രതിപക്ഷ നേതാവിന് അദ്ദേഹത്തിന്റെ കാര്യത്തിലല്ലാതെ മറ്റൊന്നിലും കാര്യമില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം വൈകാതെ ഉണ്ടാകുമെന്നും സരിൻ വ്യക്തമാക്കി. 

പാലക്കാട് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി പ്രസിഡന്‍റിന്‍റെ കത്ത് പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് യുഡിഎഫ് ക്യാമ്പ്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എഐസിസി നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർത്ഥിയാക്കാൻ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും അടങ്ങുന്ന കോക്കസ് ആണ് പ്രവർത്തിച്ചതെന്ന് നേരത്തെ കോൺഗ്രസ് വിട്ട പി സരിനും എ കെ ഷാനിബും ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജനഗണമംഗള!’ ; സ്ഥാപക ദിനാചരണത്തിനിടെ ദേശീയ ഗാനം വീണ്ടും തെറ്റിച്ചുപാടി കോണ്‍ഗ്രസ് നേതാക്കൾ

തിരുവനന്തപുരം : ''ജനഗണമംഗള" - ദേശീയഗാനം ഞങ്ങൾ ഇങ്ങനെയെ ചൊല്ലൂ എന്ന...

MLAയോട് ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ, പറ്റില്ലെന്ന് പ്രശാന്ത് ; സംഭവം വിവാദം

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനോട് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ...

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി 83.17 കോടി

ശബരിമല : ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ വൻ വർദ്ധന. മണ്ഡലകാലമായ 40...