വിമാനങ്ങൾക്ക് നേരെ അനുദിനം തുടരുന്ന ബോംബ് ഭീഷണി, ഇന്നലെ മാത്രം 50 ; അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ

Date:

ന്യൂഡൽഹി : നടപടികൾ പലത് കൈക്കൊണ്ടിട്ടും വിമാനങ്ങൾക്ക് നേരെ തുടരുന്ന ബോംബ് ഭീഷണിയിൽ ആശങ്കയിലാണ് രാഷ്ട്രം. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്ന കണ്ടെത്തലിനെ തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടിയിരിക്കുകയാണ്.  

നേരത്തെ, സാമൂഹ്യ മാധ്യമങ്ങൾ വഴി വിമാനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങൾ തടയാൻ  കേന്ദ്രഐടി മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. മെറ്റയും, എക്സും അന്വേഷണത്തിന് സഹകരിക്കണമെന്ന് ഐടി മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ സമൂഹമാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അന്വേഷണം ഏജൻസികൾക്ക് കൈമാറണമെന്നുമായിരുന്നു നിർദ്ദേശം. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

ഇതിനിടയിൽ,  രാജ്യത്തെ മൂന്ന് നഗരങ്ങളിലെ സ്റ്റാർ ഹോട്ടലുകള്‍ക്കും കഴിഞ്ഞ ദിവസം ബോംബ് ഭീഷണി സന്ദേശമെത്തിയത് അന്വേഷണ ഏജൻസികൾക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ 24 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഹോട്ടലുകള്‍ക്ക് ബോംബ് വച്ചിട്ടുണ്ടെന്നും, ആളുകളെ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തില്‍. അഫ്സല്‍ ഗുരു പുനര്‍ജനിക്കുന്നുവെന്ന് രേഖപ്പെടുത്തിയ സന്ദേശം റിയാലിറ്റി ഈസ് ഫെയ്ക്ക് എന്ന  ഇ-മെയില്‍ വിലാസത്തില്‍ നിന്നാണ് അയച്ചിരുന്നതെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെയ്ന്‍ വില്യംസണ്‍ ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാൽ...

‘ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്’; അന്വേഷണ സംഘത്തിന് തെളിവ് കൈമാറി ഗോവർദ്ധൻ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ പുതിയ വിവരങ്ങൾ പുറത്ത്....

‘അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമെ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി’ : മമ്മൂട്ടി

തിരുവനന്തപുരം : അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ  കേരളം  മുക്തമായിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നും നടന്‍...