ലെബനനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ബെഞ്ചമിന്‍ നെതന്യാഹു

Date:

[ Image : X]

ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ലെബനനില്‍ നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബൈറൂതില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും ക്യാബിനറ്റ് യോഗത്തില്‍ നെതന്യാഹു വെളിപ്പെടുത്തി.

സെപ്റ്റംബറില്‍ ലെബനലില്‍ വ്യാപകമായി നടന്ന ആക്രമണത്തില്‍, പേജറുകള്‍ പൊട്ടിത്തെറിച്ച് നാല്‍പതോളം പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തില്‍ ഇസ്രായേലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിക്കുന്നത്. ഇസ്രായേല്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ജി.പി.എസ് സംവിധാനം, മൈക്രോഫോണ്‍, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.

പേജര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ലെബനന്‍, അന്താരാഷ്ട്ര തൊഴില്‍ സംഘടനക്ക് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്രായേല്‍ യുദ്ധം നടത്തുകയാണെന്നാണ് പരാതിയില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഡ്നിയിൻ  ഇന്ത്യയ്ക്ക് ആശ്വാസ ജയം; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി, വിരാട് കോഹ്‌ലിയും തിളങ്ങി

സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ  മൂന്നാം ഏകദിനത്തിൽ തിളങ്ങി ഇന്ത്യ. .   9 വിക്കറ്റിനാണ് ഇന്ത്യൻ...

‘ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കില്ല’; സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

തിരുവനന്തപുരം : ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ...