പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനും ശിക്ഷ ; നിയമത്തിനെതിരായ ഹരജിയിൽ വിശദീകരണം തേടി ഹൈക്കോടതി

Date:

കൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കൂടി കുറ്റക്കാരായി കണക്കാക്കുമെന്ന നിയമത്തിനെയുള്ള ഹരജിയിൽ എതിർകക്ഷികളുടെ വിശദീകരണം തേടി ഹൈക്കോടതി. മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിന്‍റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നോട്ടീസ് അയയ്ക്കാൻ ഉത്തരവായത്. തുടർന്ന് ഹരജി ഡിസംബർ പത്തിന് പരിഗണിക്കാൻ മാറ്റി. കോഴിക്കോട് സ്വദേശിനി ലിമിനയാണ് ഹർജി നൽകിയത്.

പ്രായപൂർത്തിയാകാത്തയാൾ ഉപയോഗിച്ചിരുന്ന വാഹനത്തിന്‍റെ രജിസ്ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കൽ, കുട്ടിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസൻസ് നിഷേധിക്കൽ തുടങ്ങിയവ നിയമത്തിന്‍റെ ഭാഗമാണ്. ഏകപക്ഷീയമായി രക്ഷിതാക്കളെ ശിക്ഷിക്കുന്നതാണ് നിയമമെന്ന് ഹരജിയിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാൻ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളിൽ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിന്‍റെ ഉടമക്കോ രക്ഷിതാവിനോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

നിലവിലെ മോട്ടോർ വാഹന നിയമ പ്രകാരം ഇതേ കേസിൽ പരമാവധി മൂന്ന് മാസമാണ് തടവ് ശിക്ഷ. പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസ് വരെ ലൈസൻസ് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കില്ല’; സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

തിരുവനന്തപുരം : ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ...

തൃശൂരിൽ എടപ്പാൾ സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം

തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ...

പോറ്റി വിറ്റ സ്വർണ്ണം പിടിച്ചെടുത്തു ; ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണത്തിൽ കൂടുതൽ പുരോഗതി

ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളിൽ കൂടുതൽ പുരോഗതി.കർണാടകയിലെ വ്യാപാരി...