ശ്രീലങ്കയിൽ ദിസനായകെ നയിക്കുന്ന നാഷനൽ പീപ്പിൾസ് പവർ സഖ്യം വൻ വിജയത്തിലേക്ക്

Date:

[ Photo Courtesy : X ]

കൊളംബോ : ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന നാഷനൽ പീപ്പിൾസ് പവർ സഖ്യം (എൻപിപി) പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് സൂചന. വ്യാഴാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ പകുതിയിലധികം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ, എൻപിപി 63 ശതമാനം വോട്ടുകളുമായി വൻ ലീഡ് നേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 225 അംഗ സഭയിലെ ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും എൻപിപി മുന്നിട്ടുനിൽക്കുന്നതായാണ് വിവരം.

225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ദിസനായകെ സർക്കാരിന് സ്ഥിരത ഉറപ്പാക്കാൻ പാർലമെന്റിൽ മൂന്നിലൊന്ന് ഭൂരിപക്ഷം വേണം. 2022 ലെ സാമ്പത്തികപ്രതിസന്ധിക്കു ശേഷം ശ്രീലങ്കൻ പാർലമെന്റിലേക്കു നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിസനായകെയോടു പരാജയപ്പെട്ട റനിൽ വിക്രമസിംഗെയും രാജപക്സെ സഹോദരങ്ങളും മത്സരിച്ചില്ല. 1977 നു ശേഷം ഇതാദ്യമായാണു വിക്രമസിംഗെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നത്. 8,800 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

അഴിമതിക്കെതിരെ പോരാടുമെന്നും രാജ്യത്തിന്റെ മോഷ്ടിച്ച സ്വത്തുക്കൾ വീണ്ടെടുക്കുമെന്നും വാഗ്ദാനം നൽകിയാണ് അനുര കുമാര ദിസനായകെ സെപ്റ്റംബറിൽ അധികാരമേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എസ്ഐആറിനെതിരായ കേരളത്തിലെ ഹര്‍ജികളിൽ വിശദവാദം കേള്‍ക്കാൻ സുപ്രീം കോടതി; കേസ് വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി : കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടക്കം നൽകിയ ഹര്‍ജികളിൽ  ...

പെരിങ്ങമല സഹകരണ സംഘം അഴിമതി: കുരുക്കിലായി ബിജെപി നേതാക്കൾ; എസ് സുരേഷ് ഉൾപ്പെടെ 7 പേർ 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം

തിരുവനന്തപുരം : പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം അഴിമതിയിൽ കുരുക്കിലായി...

ശബരിമലയിൽ വൃശ്ചികമാസം തുടക്കത്തിലെ ഭക്തജനത്തിരക്ക് ; കഴിഞ്ഞ  സീസണേക്കാൾ പതിമടങ്ങ് : എഡിജിപി ശ്രീജിത്ത്

പത്തനംതിട്ട : വൃശ്ചികമാസത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നയുടനെ തന്നെ...