ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ഐക്യരാഷ്ട്ര സംഘടന ; ‘പട്ടിണിയെ യുദ്ധമുറയാക്കി പലസ്തീൻ ജനതയെ ശിക്ഷിക്കുന്നു’

Date:

മുറിവേറ്റ ബാല്യം – യുദ്ധാവശിഷ്ടങ്ങൾക്കിടയിൽ പൊടിപിടിച്ച ടെഡി ബിയറിൽ അഭയം കണ്ടെത്തിയ ഒരു കുട്ടി ( Courtesy : A picture shared on X from Gaza)

വാഷിങ്ടൻ :  ‌ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ഐക്യരാഷ്ട്ര സംഘടന. ഇസ്രയേൽ ആക്രമണങ്ങൾക്ക് ‘വംശഹത്യയുടെ സ്വഭാവസവിശേഷത’യാണെന്ന് സംഘടന വ്യക്തമാക്കുന്നു. യുഎന്നിന്റെ പ്രത്യേക സമിതി തയ്യാറാക്കിയ റിപ്പോർട്ട‌ിലാണ് ഇസ്രയേലിനെതിരായ കുറ്റപ്പെടുത്തൽ.

“മരണം, പട്ടിണി, മാരക പരുക്കുകൾ എന്നിവയ്ക്ക് ഇസ്രയേൽ മനഃപൂർവം കാരണമാകുന്നു’’ എന്നാണ് യുഎൻ സമിതിയുടെ ആരോപണം. ‘ഗാസയിലെ ഉപരോധം, മാനുഷികസഹായം തടസ്സപ്പെടുത്തൽ, ആവർത്തിച്ചുള്ള യുഎൻ അഭ്യർത്ഥനകളും രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകളും സുരക്ഷാ സമിതിയുടെ പ്രമേയങ്ങളും അവഗണിക്കൽ, സാധാരണക്കാരെയും സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും എന്നിവയിലൂടെ ഇസ്രയേൽ മനഃപൂർവ്വം മരണത്തിനും പട്ടിണിക്കും കാരണക്കാരാകുന്നു. പട്ടിണിയെ യുദ്ധമുറയായി ഉപയോഗിച്ചു പലസ്തീൻ ജനതയെ ശിക്ഷിക്കുകയാണ്’’– യുഎൻ സമിതിയുടെ വാർത്താക്കുറിപ്പ് ഉദ്ധരിച്ചു കൊണ്ട് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യരുടെ മേൽനോട്ടം കുറഞ്ഞ എഐ അധിഷ്ഠിത സംവിധാനങ്ങൾ ഇസ്രയേൽ ഉപയോഗിക്കുന്നതിനാൽ സാധാരണക്കാരെയും സൈനികരെയും വേർതിരിച്ച് അറിയാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വെടിനിർത്തൽ നീക്കങ്ങൾ പുരോഗമിക്കുമ്പോഴും ഗാസയിലും ലബനനിലും സിറിയയിലും ഇസ്രയേൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 28 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടതായും 120 പേർക്കു പരുക്കേറ്റതായും ആരോഗ്യവിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മലയാളത്തിൻ്റെ ശ്രീക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം

കൊച്ചി : മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന്റെ സംസ്ക്കാരം  ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ...

‘ചരിത്രത്തെ വളച്ചൊടിച്ച് പ്രചാരണായുധമാക്കരുത്’ : മോദിയുടെ അസം ഗൂഢാലോചന പരാമർശത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന് മുമ്പ് അസം പാക്കിസ്ഥാന് കൈമാറാൻ കോൺഗ്രസ് ഗൂഢാലോചന...

കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കാൻ ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സ്ക്കൂൾ കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി...

രാഷ്ട്രീയ നിലപാട് മാറ്റുന്നുവെന്നത് വ്യാജപ്രചരണം, എൽഡിഎഫിനൊപ്പം തുടരും : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽനിന്നും പുറത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി...