Monday, January 19, 2026

ജയ്സ്വാളിനും കോഹ്ലിക്കും സെഞ്ച്വറി ; ഓസ്ട്രേലിയക്ക് 534 റൺസ്  വിജയലക്ഷ്യം

Date:

(Photo Courtesy : BCCI /X)

പെർത്ത്: ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്ക് 534റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വെച്ച് ഇന്ത്യ. വിരാട് കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കിയതോടെ ഇന്ത്യ 487/6 എന്ന നിലയിൽ ഡിക്ലെയർ ചെയ്തു. 143 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറുമടിച്ചാണ് വിരാട് ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 30ാം സെഞ്ച്വറി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിൻ്റെ 81ാം സെഞ്ച്വറിയാണിത്. കോഹ്ലിയുടെ ശതകത്തിനായി കാത്തുനിന്ന ക്യാപ്റ്റൻ  ജസ്പ്രീത് ബുംറ ഇന്നിങ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. നിതീഷ് കുമാർ റെഡ്ഡി രണ്ടാം ഇന്നിംഗ്സിലും മോശമാക്കിയില്ല. 27 പന്തിൽ നിന്നും മൂന്ന് ഫോറും രണ്ട് സിക്സറുമടിച്ച് 38 റൺസുമായി പുറത്താകാതെ നിന്നു.

ഒന്നാം വിക്കറ്റിൽ രാഹുലും ജയ്സ്വാളും ചേർന്നൊരുക്കിയ റെക്കോഡ് കൂട്ടുക്കെട്ടാണ്
ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്. 201 റൺസാണ് ഇരുവരും കൂടി അടിച്ചെടുത്തത്.  
ജയ്സ്വാൾ 161 റൺസ് നേടി. രാഹുൽ 77 റൺസും.  ദേവ്ദത്ത് പടിക്കൽ 25 റൺസ് നേടി പുറത്തായി. പിന്നാലെ വന്ന ദ്രുവ് ജൂറൽ , ഋഷഭ് പന്ത് എന്നിവർ ഓരോ റണ്ണെടുത്ത് മടങ്ങിയെങ്കിലും അസാമാന്യബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലി
വാഷിങ്ടൺ സുന്ദറിനേയും നിതീഷ് റെഡ്ഡിയേയും  കൂട്ടുപിടിച്ച് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുകയായിരുന്നു.

ഓസ്ട്രേലിയക്കായി നഥാൻ ലയോൺ രണ്ട് വിക്കറ്റുകൾ നേടി. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 12 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ്. ഓപ്പണിങ് ബാറ്റർ മക്സ്വീനിയെ ക്യാപ്റ്റൻ ബുംറ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയപ്പോൾ ക്യാപ്റ്റൻ കമ്മിൻസിനെ മുഹമ്മദ് സിറാജ് മടക്കിയയച്ചു. മാർനസ്  ലബുഷെയ്നെയുടെ വിക്കറ്റും ബുംറ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ...

ശബരിമലയിൽ പുതു റെക്കോർഡ് ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ!

ശബരിമല : ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് റെക്കോർഡ് വരുമാനം....

‘എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും’: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ...