നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത

Date:

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത. മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി. ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെ വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്.

നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ  പുറത്തുവന്നിരുന്നു. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്.

അതേസമയം ഇതേ കേസിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അതിജീവിത കത്തയച്ചിരുന്നു. സുപ്രീം കോടതിക്കും ഹൈക്കോടതിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കത്തിൽ അതിജീവിത പറയുന്നു. മെമ്മറി കാർഡ് തുറന്നതിലും നടപടിയില്ലെന്നും കത്തിലുണ്ട്. നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തിനില്‍ക്കെയാണ് അതിജീവിതയുടെ നടപടി. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടതെന്നും അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത ഉള്ളടക്കത്തിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...