പോലീസിൻ്റെ അഭിനന്ദനീയമായ ഇടപെടൽ ; ചരിത്രം തിരുത്തി ഭക്തജനപ്രവാഹം ഒരു ദിനം ഒരു ലക്ഷത്തോടടുക്കുമ്പോഴും ശബരിമല ദർശനം സുഗമം

Date:

ശബരിമല : മണ്ഡലകാല ചരിത്രം തിരുത്തിക്കുറിച്ച് ഭക്തജനപ്രവാഹം ഒരു ദിനം ഒരു ലക്ഷത്തോടടുക്കുമ്പോഴും ശബരിമല ദർശനം സുഗമമായി നടക്കുന്നു എന്നുള്ളത് തീർത്ഥാടകരെ സംബന്ധിച്ചിടത്തോളം തികഞ്ഞ ആശ്വാസമാകുന്നു. സന്നിധാനത്ത് ഇന്നലെ മാത്രം ദർശനം നടത്തിയത് 96,007 തീർത്ഥാടകർ. ഇതിൽ സ്പോട് ബുക്കിങ് വഴി വന്നവർ 22,121.

ഇത്രയും പേർ എത്തിയിട്ടും കഴിഞ്ഞ വർഷത്തെ പോലെ തീർത്ഥാടകരെ വഴിയിൽ തടയുകയോ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തില്ല എന്നത് ഭക്തർക്ക് തെല്ലൊന്നുമല്ല ആശ്വാസം പകർന്നത്.18ന് രാത്രി മലകയറി എത്തിയവരിൽ ദർശനം കിട്ടാതെ പതിനെട്ടാംപടി കയറിയ 5000 പേർ ഇന്നലെ പുലർച്ചെ വടക്കേ നടയിലൂടെ ദർശനം നടത്തി. ഇത്രയേറെ തിരക്ക് ഉണ്ടായിട്ടും പതിനെട്ടാംപടി കയറാൻ പരമാവധി 5 മണിക്കൂർ വരെ മാത്രമേ കാത്തുനിൽക്കേണ്ടി വരുന്നുള്ളൂ എന്നാണ് എല്ലാവരും എടുത്തു പറയുന്നത്.

പൊലീസിൻ്റെ അകമഴിഞ്ഞ പ്രവർത്തനത്തെയാണ് ഇക്കാര്യത്തിൽ പലരും വാനോളം പുകഴ്ത്തുന്നത്. പരാതിക്ക് ഇടയില്ലാത്തവിധം ദർശനം സുഗമമാക്കിയത് പോലീസിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഇന്നും സന്നിധാനത്ത് തിരക്കിന് ശമനമില്ല . പതിനെട്ടാം പടി കയറാനുള്ളവരുടെ നിര മരക്കൂട്ടം വരെയുണ്ട്. മണ്ഡല പൂജ അടുക്കും തോറും തീർത്ഥാടന പ്രവാഹം വർദ്ധിക്കുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് പോലീസും ദേവസ്വം അധികാരികളും. പമ്പയിലേയും നിലയ്ക്കലിലേയും പാർക്കിങ് സംവിധാനവും ഭക്തജന തിരക്കും നിയന്ത്രണ വിധേയമായി നിലനിർത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അധികൃതർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ; അത്യാധുനിക സുരക്ഷാ സവിശേഷതകൾ അറിയാം

ന്യൂഡൽഹി :  അത്യാധുനിക സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി...

ആലപ്പുഴ റെയിൽവെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി; പോലീസ് പരിശോധന നടത്തുന്നു

ആലപ്പുഴ : ആലപ്പുഴ റെയിൽവെ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി....

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനാറുകാരനെ ISIS -ൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്....