Saturday, January 17, 2026

വ്യാജ ആരോപണം : നിയമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ആകാശ് രവിക്ക് സസ്പെൻഷൻ

Date:

തിരുവനന്തപുരം : നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആകാശ് രവിക്ക് സസ്പെൻഷൻ. സെക്രട്ടറിയേറ്റ് എംപ്ലോയ്സ് സംഘിൻ്റെ പ്രസിഡൻ്റ് കൂടിയായ ആകാശ് രവി മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിൻ്റെ പേരിൽ നേരിടുന്ന അച്ചടക്ക നടപടിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനാണ് സസ്പെൻഷൻ.

1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ആകാശ് രവിയെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും ഈ സസ്പെൻഷൻ കായലയളവിൽ ചട്ട പ്രകാരം ഉപജീവന ബത്തയ്ക്ക് അദ്ദേഹത്തിന് അർഹത ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നോട്ടീസ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ആകാശ് രവിക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി കുറ്റാരോപണ മെമ്മോയും കുറ്റാരോപണ പത്രികയും നൽകിയിരുന്നു.  അച്ചടക്ക നടപടി ഒഴിവാക്കി തരണമെങ്കിൽ  അരലക്ഷം രൂപയും ദേശാഭിമാനി വരിക്കാരനാവുകയും ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്തെന്നായിരുന്നു അകാശ് രവിയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല ; മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ തന്നെ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.  തിരുവല്ല ജുഡീഷ്യൽ...

അനധികൃത പാർക്കിങ്ങിനെതിരെ കടുത്ത നടപടി ; ഏഴ് ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് 23,771 നിയമലംഘനം, പിഴ ഈടാക്കിയത് 61,86,650 രൂപ!

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്....