അണ്ടര്‍19 വനിത ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

Date:

അണ്ടര്‍19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടം വീണ്ടും സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകർത്തായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 82
റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തു. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും കരസ്ഥമാക്കി.

ഓപ്പണര്‍ ഗൊംഗഡി തൃഷയുടെ ബാറ്റിങ് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. മലയാളി താരവും പേസ് ബൗളറുമായ വി.ജെ. ജോഷിത ടൂര്‍ണമെന്റിലുടനീളം മിന്നും പ്രകടനം കാഴ്ചവെച്ചു. ആറുവിക്കറ്റ് നേടിയ വയനാട്ടുകാരി ടൂര്‍ണമെന്റിലെ ആദ്യകളിയില്‍ വിന്‍ഡീസിനെതിരേ അഞ്ചുറണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്വർണ്ണപ്പാളി ശബരിമലയിൽ തിരിച്ചെത്തിച്ചു ; കോടതി അനുമതിയോടെ പുന:സ്ഥാപിക്കും, അത് വരെ സ്ട്രോങ്റൂമിൽ സൂക്ഷിക്കും

ശബരിമല : അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ഒരു...

‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളത്’: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാര ജേതാവ് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍...

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...