ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

Date:

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക് ലഭിക്കാനുള്ള യുജിസി ഏഴാം ശമ്പള കമ്മിഷൻ പരിഷ്കരണ കുടിശ്ശികക്ക് വേണ്ടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഗവൺമെന്റ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജിസിടിഒ). ശമ്പള പരിഷ്കരണ കുടിശ്ശികയായി 2016 ജനുവരി മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിൽ ലഭിക്കേണ്ട 1500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സർക്കാർ കോളജ് അദ്ധ്യാപകരുടെ സർവീസ് സംഘടനയായ ജിസിടിഒ ട്രൈബ്യൂണലിനെ സമീപിച്ചത്.

ഈ മാസം ആദ്യം ഡീൻ കുര്യാക്കോസ് എംപിക്ക് ലോക്സഭയിൽ നൽകിയ മറുപടിയിൽ, കേരളത്തിന് ഇനി യുജിസി കുടിശ്ശിക നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കേരള സർക്കാരിനൊപ്പം യുജിസിയെയും കേന്ദ്ര സർക്കാരിനെയും എതിർ കക്ഷികളാക്കിയാണ് സംഘടന ഹർജി നൽകിയത്.

2016 ജനുവരി മുതൽ 2019 മാർച്ച് വരെയാണ് കേന്ദ്ര സഹായം ലഭിക്കേണ്ടിയിരുന്നത്. ശമ്പള പരിഷ്കരണത്തിനുള്ള സാമ്പത്തിക സഹായം റീ ഇമ്പേഴ്സ്മെന്റായി നൽകുമെന്നായിരുന്നു യുജിസി ഉത്തരവ്. യുജിസി നിർദ്ദേശപ്രകാരം മുഴുവൻ കുടിശ്ശികയും അദ്ധ്യാപകർക്ക് അനുവദിച്ച ശേഷം, റീ ഇമ്പേഴ്സ്മെന്റിന് വേണ്ടി കേന്ദ്രത്തിനെ സമീപിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. കേരളത്തിലെ കോളജ്‌ അദ്ധ്യാപകർക്ക് ആകെ ലഭിക്കാനുളള 1500 കോടി രൂപ കുടിശ്ശികയിൽ 750 കോടി രൂപ കേരള സർക്കാർ വിഹിതമായി നൽകേണ്ടതാണ്. കോളജ് അദ്ധ്യാപകർക്ക് ലഭിക്കാനുള്ള യുജിസി ശമ്പള പരിഷ്കരണ കുടിശ്ശിക നൽകണമെന്ന് ജിസിടിഒ നിരന്തരമായി നിവേദനങ്ങളിലൂടെയും സമരങ്ങളിലൂടെയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതുവരെയും അനുകൂലമായി നിലപാട് എടുക്കാത്തതിനാലാണ് മുഴുവൻ കോളജ് അദ്ധ്യാപകർക്കും വേണ്ടി കേസിനു പോകുന്നതെന്ന് ജിസിടിഒ സംസ്ഥാന പ്രസിഡൻ്റ് പ്രഫ. ഗ്ലാഡ്‌സ്റ്റൻ രാജ്, ജനറൽ സെക്രട്ടറി ഡോ. ആൽസൻ മാർട്ട്, ട്രഷറർ ഡോ. ഷിനിൽ ജെയിംസ് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ : തിങ്കളാഴ്ച ജോലി ബഹിഷ്ക്കരിക്കാൻ ബിഎൽഒമാർ

കണ്ണൂർ : കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച ജോലി...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയത് SIR ജോലി സമ്മർദ്ദമെന്ന് കുടുംബം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂർ : കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ...

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ; 2 ഡോക്‌ടർമാർ അറസ്റ്റിൽ

രൂപൈദിഹ : നേപ്പാളിലെ ബഹ്‌റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി...