ഡൽഹിയിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഇത് ഉന്നത നയതന്ത്ര പരിപാടികളുടെ മാധ്യമ റിപ്പോർട്ടിംഗിലെ ലിംഗ പ്രാതിനിധ്യത്തെക്കുറിച്ച് ചോദ്യമുയർത്തുന്നതായി.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പത്രസമ്മേളനം നടന്നത്. ഇരു നേതാക്കളും ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുപ്പിക്കാതിരുന്നത് സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു
ഈ നീക്കം അസ്വീകാര്യമാണെന്ന് വിശേഷിപ്പിക്കുകയും
പത്രസമ്മേളനത്തിൽ വനിതാ റിപ്പോർട്ടർമാരുടെ അഭാവം അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൻ കീഴിൽ, സ്ത്രീകൾ നേരിടുന്ന വ്യവസ്ഥാപരമായ അടിച്ചമർത്തലിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഒരു ആഴ്ചയ്ക്കുള്ളിൽ രാജ്യത്ത് മൂന്നാമത്തെ ഭൂകമ്പം ഉണ്ടായി. 2,200 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിന്റെ ആഘാതം ഏൽക്കേണ്ടിവന്ന
സ്ത്രീകൾക്ക് താലിബാൻ നടപ്പിലാക്കിയ കർശനമായ നിയമങ്ങൾ കാരണം മാനുഷികമായ ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. അത്യാസന്ന ഘട്ടത്തിൽ പോലും പുരുഷ രക്ഷാപ്രവർത്തകർക്ക് സ്ത്രീകളെ തൊടുന്നത് വിലക്കിയിരുന്നുവെന്നാണ് പുറത്തു വന്നിരുന്ന വിവരം.
അപരിചിതരായ പുരുഷന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് കര്‍ശന താലിബാന്‍ നിയമം നിലവിലുള്ളതിനാല്‍ പുരുഷ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ത്രീകളെ സ്പര്‍ശിക്കാന്‍ വിലക്കുള്ളതിനാല്‍ ഒട്ടേറെ സ്ത്രീകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയി.ശാരീരിക സമ്പര്‍ക്കം ഒഴിവാക്കാന്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ചാണ് പുറത്തെടുത്തത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും താലിബാൻ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കാരണം വനിതാ രക്ഷാപ്രവര്‍ത്തകര്‍ എണ്ണത്തില്‍ കുറവായിരുന്നു.
ആരോഗ്യരംഗത്ത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും താലിബാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായി വനിതാ മെഡിക്കല്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം കാരണം ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിലെ ആശുപത്രികളില്‍ സ്ത്രീകള്‍ക്ക്
ചികിത്സ ലഭിക്കാന്‍ പ്രയാസമേറി. ആശുപത്രികളില്‍ സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് താലിബാന്റെ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടെങ്കിലും പല സ്ത്രീകള്‍ക്കും ചികിത്സ ലഭിച്ചില്ലെന്ന് രക്ഷപ്പെട്ടവരുടെ വിവരണങ്ങള്‍ സൂചിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും കഠിനമായ ലിംഗപരമായ നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് അഫ്ഗാൻ സ്ത്രീകൾ
ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസം നിഷേധിച്ചു, മിക്ക തൊഴിലുകളില്‍ നിന്നും സ്ത്രീകളെ വിലക്കി, പുരുഷ രക്ഷിതാവില്ലാതെ യാത്ര ചെയ്യുന്നത് നിയന്ത്രിച്ചു, പാര്‍ക്കുകളും ജിമ്മുകളും പോലുള്ള പൊതുഇടങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.
