Tuesday, September 22, 2026

കാബൂളിൽ എംബസി പുനഃസ്ഥാപിക്കാനുള്ള തിരുമാനവുമായി ഇന്ത്യ ; നടപടി താലിബാന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍

Date:

ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ  എംബസി പുന:സ്ഥാപിക്കാനുള്ള തീരുമാനവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.

നാല് വർഷം മുൻപ്, താലിബാനും മുൻ അഫ്ഗാൻ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്നാണ്  കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോൺസുലേറ്റ് ഓഫീസുകൾ ഇന്ത്യ അടച്ചുപൂട്ടുകയും ചെയ്തത്. ഇന്ത്യ, അഫ്ഗാൻ തലസ്ഥാനത്തേക്ക് ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയാണെങ്കിൽ മതിയായ സുരക്ഷ നൽകുമെന്ന് ഭരണം പിടിച്ചെടുത്ത താലിബാൻ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഒരു സാങ്കേതിക സംഘത്തെ എംബസിയിലേക്ക് വിന്യസിച്ചത്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടതിനെ തുടർന്ന് പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങളോടെയാണിപ്പോള്‍ എംബസി പുനഃസ്ഥാപിക്കാന്‍ പോകുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും, പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അഫ്ഗാൻ ജനത നേരിടുമ്പോൾ രാജ്യം എപ്പോഴും സഹായിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്താൻ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പുനൽകുന്നതായി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി തൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ഓഗസ്റ്റ് 31-ലെ വിനാശകരമായ ഭൂകമ്പത്തിന് ശേഷം ഇന്ത്യ നൽകിയ ദ്രുതഗതിയിലുള്ള പിന്തുണയെ മുത്തഖി പ്രശംസിച്ചു

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....