Friday, March 13, 2026

മുന്നിൽ നടന്നത് നേതാക്കളുടെ ‘ഈഗോ’ ; അസം മുൻ പിസിസി അദ്ധ്യക്ഷൻ ഭൂപേൻ ബോറയും കൈയ്യിൽ താമരയേന്തി! ; ഈ മാസം 22ന് ബിജെപിയിൽ ചേ‍രുമെന്ന് അസം മുഖ്യമന്ത്രി

Date:

(ചിത്രം : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെക്കാപ്പം
ഭൂപേൻ ബോറ മാധ്യമങ്ങൾക്ക് മുന്നിൽ)

ന്യൂഡൽഹി : അസം കോൺ​ഗ്രസിന് വീണ്ടും അടിപതറുന്നു. രാജിവെച്ച മുൻ പിസിസി അദ്ധ്യക്ഷൻ ഭൂപേൻ ബോറയെ പിടിച്ചു നിർത്താനുള്ള ശ്രമം ഫലം കണ്ടില്ല. ഒടുവിൽ 34 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബോറയും ബിജെപിയിലേയ്ക്ക്. ഭൂപേൻ ബോറ ഈ മാസം 22ന് ബിജെപിയിൽ ചേ‍രുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഹിമന്തയും ബോറയും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. ബോറയ്ക്കൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലെത്തുമെന്നും ഹിമന്ത ബിശ്വ ശർമ പ‍റഞ്ഞു. മുൻ പിസിസി അദ്ധ്യക്ഷൻ്റെ ഈ നടപടി വരും ദിവസങ്ങളിൽ അസമിലെ കോൺ​ഗ്രസിൽ എങ്ങനെ പ്രതിഫലിയ്ക്കുമെന്ന് കണ്ടറിയാം.

രാജിവെച്ച ബോറയെ അനുനയിപ്പിക്കാൻ ഗൗരവ് ​ഗോ​ഗോയിയടക്കമുള്ള നേതാക്കൾ പോയി കണ്ടപ്പോൾ തീരുമാനം പുന:പരിശോധിക്കാമെന്ന് അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അതിന് ശേഷം, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയിൽ ബോറ ഹിമന്തക്ക് പിറകെ പോകാൻ തീരുമാനിയ്ക്കുകയായിരുന്നു. പാർട്ടിയിൽ അവ​ഗണന നേരിട്ടെന്ന് പറഞ്ഞ ഭുപെൻ ബോറ ​ഗൗരവ് ​ഗോ​ഗോയിക്കെതിരെ അതിരൂക്ഷഭാഷയിൽ രാജിക്കത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നാണറിയുന്നത്.

ബോറയുടെ രാജിനാടകത്തിനിടെ മറ്റൊരു കോൺ​ഗ്രസ് എംഎൽഎ കൂടി കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. മൂന്ന് തവണ വെസ്റ്റ് ​ഗോൾപാര മണ്ഡലത്തിൽ നിന്നും എംഎൽഎയായ അബ്ദുൾ റാഷിദ് മണ്ഡലാണ് പാർട്ടി വിട്ട് പ്രാദേശിക പാർട്ടിയായ റായ്ജോർ ദളിൽ ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി...