Thursday, April 9, 2026

ബിഹാറിലെ സിദ്ധേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു

Date:

ജെഹാനാബാദ് : ബിഹാറിലെ ജെഹാനാബാദ്-മഖ്ദുംപൂരിലെ സിദ്ധേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു.  നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ശ്രാവണമാസത്തിലെ തിങ്കളാഴ്ചയായതിനാൽ വലിയ ഭക്തജനത്തിരക്ക് ആയിരുന്നു പൂജയ്ക്ക് അനുഭവപ്പെട്ടത്. ക്ഷേത്രത്തിൽ ഭക്തരുടെ നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജെഹാനാബാദ് ഡിഎം അലങ്കൃത പാണ്ഡെ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ്...