Wednesday, October 7, 2026

‘സതീശന്‍റെ ദൂതന്‍ രഹസ്യമായി കാണാന്‍ വന്നു’ ; പരസ്യമായി തെറ്റ് ഏറ്റുപറയണമെന്ന് മറുപടി നൽകിയെന്ന് സുകുമാരന്‍ നായര്‍

Date:

കോട്ടയം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ദൂതന്‍ തന്നെ രഹസ്യമായി കാണാന്‍ വന്നിരുന്നതായി വെളിപ്പെടുത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്നാല്‍ പരസ്യമായി തെറ്റ് ഏറ്റുപറയണമെന്നായിരുന്നു തന്‍റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സതീശന്‍റെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ല. സതീശന്‍ ആവശ്യപ്പെട്ടിട്ടാണ് എന്‍എസ്എസ് മുന്‍പ് സഹായിച്ചത്. അത് കഴിഞ്ഞ് അങ്ങോട്ടിറങ്ങിയിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞത്. സമുദായ സംഘടനയെ അധിക്ഷേപിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസിന് ആരും ശത്രുക്കളല്ല. ആര് വന്നാലും കാണും. ഏത് രാഷ്ട്രീയക്കാരന്‍ ഞങ്ങളോട് ഉമ്മാക്കി കാണിക്കാന്‍ വന്നാലും ഞങ്ങള്‍ വഴങ്ങില്ല. എല്ലാ കലപ്പയിലും എന്‍എസ്എസിനെ കെട്ടാന്‍ പറ്റുമെന്ന് വിചാരിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ജനങ്ങളോട് ചെയ്തതിന് തെരഞ്ഞെടുപ്പില്‍ ഫലം കിട്ടുമെന്നും അദ്ദേഹം ഓർമ്മിപ്പെടുത്തി.

ഇടതു സര്‍ക്കാർ സമുദായ സന്തുലിതാവസ്ഥ പാലിക്കുന്നുണ്ടെന്ന് പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ബിജെപിയെയും കോണ്‍ഗ്രസിനെയും പോലെ ജാതി നോക്കുന്നില്ലെന്നും രാഷ്ട്രീയത്തിലൂടെയാണ് അവര്‍ ജയിച്ചു വന്നതെന്നും കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...