മഹാസഖ്യത്തിൻ്റെ ‘മഹാമനസ്കത! ‘ : സഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു

Date:

പട്‌ന : ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വിഐപി) നേതാവ് മുകേഷ് സഹാനി മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. വ്യാഴാഴ്ച പട്‌നയില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്.

പ്രതിബദ്ധതയുള്ള, ചെറുപ്പക്കാരനായ നേതാവാണ് തേജസ്വി യാദവെന്ന് അശോക് ഗെഹ്‌ലോത്ത് അഭിപ്രായപ്പെട്ടു. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് രാഹുൽ ഗാന്ധിയും ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായി ബിജെപിയെ അദ്ദേഹം വെല്ലുവിളിക്കുകയുംചെയ്തു. ‘

തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന്  സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവ് നന്ദി അറിയിച്ചു. സര്‍ക്കാര്‍ രൂപവത്കരിക്കാനും മുഖ്യമന്ത്രിയാകാനും മാത്രമല്ല, ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാനും വേണ്ടിയാണ് മഹാസഖ്യത്തിന്റെ നേതാക്കള്‍ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു എന്‍ജിന്‍ അഴിമതിയും രണ്ടാമത്തെ എന്‍ജിന്‍ കുറ്റകൃത്യങ്ങളും നിറഞ്ഞ എന്‍ഡിഎയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെയാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. രഘോപുര്‍ മണ്ഡലത്തില്‍ നിന്നാണ് തേജസ്വി യാദവ് മത്സരിക്കുക. നവംബര്‍ 6, 11 തീയതികളിലായി രണ്ടുഘട്ടങ്ങളിലായാണ് ബിഹാറിലെ തെരഞ്ഞെടുപ്പ്. നവംബര്‍ 14-നാണ് ഫലപ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് ഇ-ഹെൽത്ത് പദ്ധതിക്ക് ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി...

ഡൽഹി ചെങ്കോട്ട സ്ഫോടനം നടന്ന കാറിലുണ്ടായിരുന്നത് ഡോ. ഉമർ തന്നെ ; ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം

ന്യൂസൽഹി : ഡൽഹി ചെങ്കോട്ടയിലുണ്ടായ കാർ സ്ഫോടനക്കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന...

കേരളത്തിൽ അഗ്രിനെക്സ്റ്റ് പദ്ധതി വരുന്നു ; കർഷകരെ ‘സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുക ലക്ഷ്യം

തിരുവനന്തപുരം : കേരളത്തിൽ അഗ്രിനെക്സ്റ്റ് പദ്ധതിക്ക് തുടക്കമാകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ...