Thursday, September 10, 2026

കുവൈറ്റിൽ തകർന്നുവീണത് മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ; വെടിവെച്ചിട്ടതെന്ന് ഇറാൻ, അബദ്ധത്തിൽ പറ്റിയതെന്ന് യുഎസ്

Date:

[Photo Courtesy : Press TV/X]

കുവൈറ്റ് സിറ്റി :  ഇറാനു നേരെ യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസം കുവൈറ്റിൽ തകർന്ന് വീണത് മൂന്ന് അമേരിക്കൻ എഫ്-15 യുദ്ധവിമാനങ്ങൾ. ഈ വിമാനങ്ങൾ തങ്ങളുടെ വ്യോമപ്രതിരോധ സേന  വെടിവച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുന്നു. അതേ സമയം, കുവൈറ്റ് സൈന്യത്തിന് പറ്റിയ ഒരബദ്ധമാണ് വിമാനങ്ങൾ തകരാൻ കാരണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെയാണ് കുവൈറ്റ് വ്യോമാതിർത്തിയിൽ വെച്ച് മൂന്ന് എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ തകർന്നത്. കുവൈറ്റ് സൈന്യം മേഖലയിലുണ്ടായ ഇറാനിയൻ ഡ്രോണുകളെയും മിസൈലുകളെയും ലക്ഷ്യം വെച്ച് നടത്തിയ പ്രത്യാക്രമണത്തിനിടയിൽ അബദ്ധത്തിൽ അമേരിക്കൻ വിമാനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

മൂന്ന് വിമാനങ്ങളിലുമായി ഉണ്ടായിരുന്ന ആറ് ജീവനക്കാരും അപകടത്തിന് മുൻപ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും നിലവിൽ കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. അതേസമയം വിമാനങ്ങൾ കത്തിയമർന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ടു. വിമാനം തകർത്തത് തങ്ങളാണെന്നും പൈലറ്റിനെ പിടികൂടിയെന്നും ഇറാൻ ആദ്യം അവകാശപ്പെട്ടെങ്കിലും പൈലറ്റുമാരെ കുവൈറ്റ് സൈന്യം കണ്ടെത്തി യുഎസ് സേനയ്ക്ക് കൈമാറുകയായിരുന്നു.

വിമാനങ്ങൾ തകർന്നതിന് പിന്നാലെ കുവൈറ്റ് സിറ്റിയിലെ യുഎസ് എംബസിക്ക് സമീപം വലിയ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. എംബസി പരിസരത്ത് നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇറാനിയൻ മിസൈൽ ആക്രമണമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...