Tuesday, October 20, 2026

‘സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടത്’ – അഭിഭാഷക രത്ന സിങ്

Date:

ന്യൂഡൽഹി : സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ച വിധി കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി സിജെപി അഭിഭാഷക രത്ന സിങ്. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവ് വിചിത്രമാണെന്നും ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും രത്ന സിങ് പറഞ്ഞു. രേഖകളിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ഷുവർറ്റി ബോണ്ടിൽ ഉള്ള ചിത്രത്തിലെ വ്യത്യാസമാണ് കാരണമായി പറഞ്ഞത്. മാതാപിതാക്കളുടെ വിശദാംശങ്ങളിൽ വ്യക്തത കുറവ് ഉണ്ട് എന്നും ‌പറയുന്നുവെന്നും ഇവർ ചൂണ്ടികാട്ടി. ഇത് നിയമവ്യവസ്ഥയെ അവഹേളിക്കുന്ന നിലപാടാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന് എങ്ങനെ ജുഡീഷ്യൽ കസ്റ്റഡി വിധിക്കാൻ കഴിയുമെന്നും ഇവർ ചോദിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ ജന്തർ മന്ദർ മിന്നൽ പ്രക്ഷോഭത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജാമ്യം സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് രത്ന സിങ് രം​ഗത്തെത്തിയത്. രേഖകളിൽ പൊരുത്തക്കേട് എന്ന് വ്യക്തമാക്കിയ കോടതി രണ്ട് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരുന്നു. അഞ്ച് ദിവസമായി തടവിലായിരുന്ന ഇരുവരുടെയും റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

Share post:

Popular

More like this
Related

റെയിൽവെ പ്ലാറ്റ്ഫോമിലും ട്രെയിനിലും ഫോൺ ലൌഡ് സ്പീക്കറിൽ ഇട്ടാൽ 1000 രൂപ പിഴ; ആവർത്തിച്ചാൽ 6 മാസം ജയിൽ വാസവും 5000 രൂപ പിഴയും

കൊച്ചി : ട്രെയിനുകളിലും റെയിൽവെ പ്ലാറ്റ്ഫോം അടക്കമുള്ള പരിസരങ്ങളിലും മൊബൈൽ ഫോണുകൾ...

സൗരവ് ദാസിനും അശുതോഷിനും ജാമ്യമില്ല; മോദിക്കെതിരെ കടുത്ത വിമർശനവുമായി അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി : കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ്...

നമ്പർ പ്ലേറ്റിൽ ചിത്രപ്പണിയും സ്റ്റിക്കറും വേണ്ട, 5000 രൂപ വരെ പിഴ വരാം ; ചട്ട ലംഘനങ്ങൾ പങ്കുവെച്ച് എംവിഡി

തിരുവനന്തപുരം : വാഹന നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രപ്പണിക്ക് മുതിരുന്നതും എഴുത്തുകൾ...