Sunday, November 29, 2026

മണ്ഡല പുന:ർനിർണ്ണയ ബിൽ പാസാകുമെന്ന് കേന്ദ്രം; 371 വോട്ടുകൾ ലഭിക്കുമെന്ന് അവകാശവാദം

Date:

ന്യൂഡൽഹി : പാർലമെന്റിൽ  മണ്ഡലപുന:ർനിർണ്ണയബിൽ പാസാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. 371 വോട്ടുകൾ കിട്ടുമെന്നും എട്ടുവോട്ടുകൾ അധികം ലഭിച്ച് ഡീലിമിറ്റേഷൻ ബിൽ പാസാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ 18 വോട്ടുകളെങ്കിലും അധികം ലഭിക്കുമെന്നായിരുന്നു കേന്ദ്രത്തിൻ്റെ അവകാശവാദം.

ഡീലിമിറ്റേഷൻ കമ്മീഷന്റെ കണ്ടെത്തലുകൾ ഒരു കോടതിയും ചോദ്യം ചെയ്യാൻ കഴിയില്ല എന്നാണ് കേന്ദ്രവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ബില്ലിന്റെ വ്യവസ്ഥയിൽ തന്നെ അക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്. 11/2-ൽ അത് വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിനല്ലാതെ ഈ റിപ്പോർട്ട് ഡീലിമിറ്റേഷൻ കമ്മീഷന് കൊടുക്കാൻ കഴിയില്ല.

ഡീലിമിറ്റേഷൻ കമ്മീഷൻ സുതാര്യമല്ല എന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളും കേന്ദ്രം തള്ളിക്കളഞ്ഞു. ഡീലിമിറ്റേഷൻ കമ്മീഷഷന്റെ അംഗങ്ങളിൽ, ചെയർമാൻ സുപ്രീംകോടതി ജഡ്ജി ആയിരിക്കും, കൂടാതെ ചീഫ് ഇലക്ഷൻ കമ്മീഷണർ, സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസർമാർ അഞ്ച് എംപിമാർ, അതാത് സംസ്ഥാനങ്ങളിൽ നിന്ന് അഞ്ച് എംഎൽഎമാർ എന്നിവരാണ് ഉണ്ടാവുക. അദ്ധ്യക്ഷന് പുറമെ 12 അംഗങ്ങൾ ഉൾപ്പെടുന്ന ഇത്തരമൊരു സംവിധാനം സുതാര്യമല്ലാ എന്ന് എങ്ങനെയാണ് പറയാൻ കഴിയുക എന്നാണ് സർക്കാർ വൃത്തങ്ങൾ ചോദിക്കുന്നത്.

Share post:

Popular

More like this
Related

‘കുട്ടി കുറ്റവാളികളുടെ പ്രായപരിധി 16 ആക്കുന്നത്  യുഎന്‍ കണ്‍വെന്‍ഷന്‍ ലംഘനമാകും’: നിയമവിദഗ്ധര്‍

കൊച്ചി: ബാലനീതി പ്രായപരിധി 16 ആക്കുന്നത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി...

റാഞ്ചി – പട്ന ഹൈവേയിൽ വാഹനാപകടം; മരണപ്പെട്ടത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 ബിഹാർ സ്വദേശികൾ

റാഞ്ചി : ജാർഖണ്ഡിലെ രാംഗഢിൽ വാഹനാപകടത്തിൽ കുട്ടികളും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ...

കേരള ആരോഗ്യ സർവ്വകലാശാലക്ക് കീഴിലെ കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം; മോഹൻ കുന്നുമ്മലിൻ്റെ അവസാന ഉത്തരവ്

തിരുവനന്തപുരം: കേരള ആരോഗ്യ സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം....

ഇസ്രയേലിൽ നെതന്യാഹുവിൻ്റെ വാഗ്ദാനത്തിൽ വീഴുമോ ഐസൻകോട്ട് ? ; അരുതേ എന്ന് ഡെമോക്രാറ്റുകൾ

ടെൽ അവീവ് : ഇസ്രയേൽ സർക്കാർ രൂപീകരണത്തിൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ...