രാജ്യാന്തര ലഹരി സംഘത്തിന്റെ സാമ്പത്തിക കട്രോളർ കേരള പോലീസിൻ്റെ പിടിയിൽ ; അദ്ധ്യാപിക കൂടിയായ സീമ സിൻഹയുടെ അക്കൗണ്ടിലേക്ക് ഒരു വർഷം എത്തിയത് 20 കോടി!

Date:

തൃശൂർ : കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിന്റെ സാമ്പത്തിക സംവിധാനം നിയന്ത്രിക്കുന്ന മുഖ്യവ്യക്തിയെ പിടികൂടി കേരള പോലീസ്. ഹരിയാനയിലെ  ഗർഗോൺ ജില്ലയിൽ താമസിക്കുന്ന ഫാസൽപൂർ സ്വദേശിയായ സീമ സിൻഹ (52) എന്ന സ്ത്രീയെ ഹരിയാനയിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 28 നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
രാസലഹരിയുമായി പിടികൂടിയ ചാവക്കാട് സ്വദേശികളായ പ്രതികളിലൂടെ നടത്തിയ വിദഗ്ധ അന്വേഷണമാണ് സീമ സിൻഹയെ പിടികൂടുന്നതിലേക്ക് എത്തിയത്.

ചാവക്കാട് സ്വദേശികളായ ഫസൽ, നെജിൽ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി  തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പോലീസ് പിടികൂടുന്നത്. തുടർന്ന് സംഭവത്തിൻെറ ഉറവിടം തേടി പോയ അന്വേഷണ സംഘം എത്തിയത് ബാംഗ്ളൂർ കമ്മനഹള്ളി യിലുള്ള ഭരത് എന്ന കർണ്ണാടക സ്വദേശിയുടെ അടുത്താണ്. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഡൽഹി, ഹരിയാന അതിർത്തികൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത് എന്നും മയക്കുമരുന്ന് കച്ചവടം നടത്തി ലഭിക്കുന്ന പണം ഹരിയാനയിലെ ഗുരുഗ്രാമിലുള്ള  സീമ സിൻഹ എന്ന് പേരിലുള്ള ഒരു ബാങ്ക് അകൗണ്ടിലേക്കാണ് അയക്കുന്നതെന്നും  കണ്ടെത്തി.

തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐപിഎസ് നൽകിയ നിർദ്ദേശത്തിൽ തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ്  എൻ ശങ്കരൻേറയും ഈസ്റ്റ്‌ ഇൻസ്പെ്കടർ എം ജെ ജിജോയുടെയും നേതൃത്വത്തിൽ പ്രത്യേക ടീമിനെ രൂപീകരിച്ചാണ് അന്വേഷണ സംഘം ഹരിയാനയിൽ എത്തുന്നത്. അവിടെ നിന്ന് സീമ സിൻഹ എന്ന ബീഹാർ പട്ന സ്വദേശിനിയാണ്  ഈ ബാങ്ക് അക്കൗണ്ട്കൾ നിയന്ത്രിക്കുന്നത് എന്ന് കണ്ടെത്തി. ഹരിയാനയിൽ നിന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക ഇടപെടലാണ് ഹരിയാനയിൽ നിന്ന് പ്രതിയെ പിടികൂടി നാട്ടിലെത്തിക്കാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. സീമയെ  ചോദ്യം ചെയ്തതിൽ ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള ആഫ്രിക്കൻ വംശജരടങ്ങിയ നാലംഗ ടീമാണ് ലഹരി കടത്തിൻെറ പ്രധാന കണ്ണികൾ എന്നറിയാൻ കഴിഞ്ഞു. രാജ്യത്തെ തന്നെ പ്രധാന മയക്കുമരുന്ന് വ്യാപാരിയായ ഈ സംഘത്തിലെ നൈജീരിയൻ സ്വദേശിയുടെ കുട്ടികളെ ട്യൂഷൻ പഠിപ്പിക്കുന്നതിലൂടെയാണ് സീമ ഈ മയക്കുമരുന്ന് സംഘത്തിന്റെ അക്കൗണ്ട് മാനേജർ ആകുന്നത്. ലഹരി ഇടപാടിലൂടെ ലഭിക്കുന്ന പണം എത്തുന്ന  ബാങ്ക് അക്കൗണ്ട് മാനേജ് ചെയ്യുന്നതിന് സീമക്ക് മാസം ഒരുലക്ഷമായിരുന്നു പ്രതിഫലം. പത്തോളം ബാങ്ക് അക്കൌണ്ടുകളാണ് ഇന്ത്യ ഒട്ടാകെ ലഹരി വിതരണം ചെയ്യുന്നതിനായി ഇവർ ഉപയോഗിക്കുന്നത്. 20 കോടിയോളം രൂപയാണ് സീമയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ എത്തിയത്.

അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ, ഈസ്റ്റ് ഇൻസ്പെക്പർ എം ജെ ജിജോ, സബ് ഇൻസ്പെക്ടർ രഘു സുബ്രഹ്മണ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ പി ഹരീഷ്കുമാർ, വി ബി ദീപക്, എം എസ് അജ്മൽ, വി ബി ലിഷ, എം സി അഞ്ചിത എന്നിവർ ഉൾപ്പെട്ടതായിരുന്നു അന്വേഷണ സംഘം. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല’ ; IFFK സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി...

ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട് മലയാളി താരം സഞ്ജു സാംസൺ ; നാഴികകല്ല് പിന്നിട്ടത് 52-ാം മത്സരത്തിൽ

അഹമ്മദാബാദ് : അന്താരാഷ്ട്ര ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട്  ഇന്ത്യൻ ഓപ്പണർ സഞ്ജു...

വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന മാധ്യമ വാര്‍ത്തയിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍...

എസ്‌ഐആർ: തമിഴ്‌നാട്ടിൽ 97.4 ലക്ഷം പേർ പുറത്ത്; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന് (എസ്‌ഐആർ) ശേഷം തമിഴ്‌നാട്ടിൽ കരട്...