മധുബനിൽ മത്സരിക്കാന്‍ മദന്‍ ഷാക്ക് സീറ്റില്ല ; ലാലു മന്ദിരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞും നിലത്തുരുണ്ടും ആര്‍ജെഡി നേതാവ്

Date:

[Photo courtesy : PTI/X]

പട്‌ന : മധുബന്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ മദന്‍ ഷാ ഒരു സീറ്റേ ചോദിച്ചുള്ളൂ. ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവായിട്ടും പാർട്ടി നേതൃത്വം അത് നിഷേധിച്ചു. പിന്നെ കണ്ടത് മദന്‍ ഷായുടെ ദയനീയ ചിത്രം. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ലാലു പ്രസാദ് യാദവിന്റെ വീടിന് പുറത്ത് പൊട്ടിക്കരഞ്ഞും നിലത്ത് വീണ് കിടന്ന് ഉരുണ്ടും കുപ്പായം വലിച്ചുകീറിയും വികാരപ്രകടനം നടത്തുന്ന മദന്‍ ഷായുടെ ദൃശ്യങ്ങൾ
സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയാവാൻ പണംകൊടുക്കാന്‍ തയ്യാറാകാത്തതാണ് തനിക്ക് അവസരം നിഷേധിക്കപ്പെട്ടതെന്ന ഗുരുതര ആരോപണവും മദന്‍ ഉന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തരാമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പുതന്നിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവ് 2.7 കോടി രൂപ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അത് നല്‍കാതിരുന്നതോടെ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് മദന്‍ ഷായുടെ ആരോപണം.

ലാലു പ്രസാദ് യാദവ് പട്‌നിലെ തന്റെ വസതിയിലേക്ക് കാറില്‍ പോകവേ മദന്‍ ഷാ പിന്നാലെ ഓടിച്ചെല്ലുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അവിടെനിന്ന് പിടിച്ചുമാറ്റുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അന്തർവാഹിനി കപ്പൽ നിറയെ മയക്കുമരുന്ന്; തകർത്ത് യു.എസ്, 2 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി  ...

ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിയെ മധുരയിൽ നിന്നും പിടികൂടി പോലീസ്

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി...

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്കുയരുന്നു ;  മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തും, മുന്നറിയിപ്പ്

കുമളി : ഇടുക്കി ജില്ലയിൽ പെയ്തിറക്കായ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍...

സ്ത്രീകൾക്ക് 10% പ്രത്യേക ഡിസ്ക്കൗണ്ടുമായി സപ്ലൈകോ ; നവം. 1 മുതൽ പ്രാബല്യത്തിൽ വരും

കൊച്ചി : സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയില്ലാത്ത ഉത്പന്നങ്ങൾ എല്ലാ കിഴിവുകൾക്കും പുറമെ...