Monday, October 12, 2026

10 സീറ്റുകളിലും മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ; രണ്ട് സീറ്റുകൾ തിരിച്ചുവേണമെന്ന് കോണ്‍ഗ്രസ്, തർക്കം മൂക്കുന്നു

Date:

കൊച്ചി : യുഎഡിഎഫിൽ കേരള കോണ്‍ഗ്രസിന് (ജോസഫ്) നൽകിയ സീറ്റുകളിൽ നിന്ന് ചില സീറ്റുകൾ പിടിച്ചെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ മുന്നണിയിൽ തർക്കം തുടരുന്നു. ഇടുക്കി, ചങ്ങനാശ്ശേരി സീറ്റുകള്‍ ഏറ്റെടുത്ത് 8 സീറ്റുകള്‍ മാത്രം കേരള കോണ്‍ഗ്രസ് ജോസഫിന് നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാൽ, ഇടുക്കി ഉള്‍പ്പെടെയുള്ള 10 സീറ്റുകളിലും മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ് അസന്നിഗ്ദ്ധമായി പറഞ്ഞു.

ഇടുക്കി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ വെച്ചുമാറുന്ന കാര്യം അംഗീകരിയ്ക്കാനാവില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. ഏതെങ്കിലും സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചാലെ വിജയിക്കു എന്ന് ആരും പറഞ്ഞിട്ടില്ല. നിലവിലുള്ള 10 സീറ്റുകളിലും മത്സരിക്കും. വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും അല്ല മുന്നണിക്കാണ് പ്രാധാന്യം എന്നും കേരള കോണ്‍ഗ്രസ് ജോസഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നാല് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട് പോയ കോണ്‍ഗ്രസ് ഇടുക്കിയും ചങ്ങനാശ്ശേരിയും വേണമെന്ന നിലപാടില്‍ ഉറച്ചുനിൽക്കുകയാണ്. ഏതെങ്കിലും സീറ്റുകൾ കോൺഗ്രസ്‌ പാർട്ടി തിരിച്ചെടുക്കാൻ ശ്രമിച്ചാൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന് പിജെ ജോസഫ് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related