[ Photo courtesy: Instagram ]
മുംബൈ : മെറ്റാ എഐയുടെ പുതിയ ശബ്ദമായി മാറി ബോളിവുഡ് താരം ദീപിക പദുക്കോൺ. നിരവധി രാജ്യങ്ങളിൽ മെറ്റാ എഐയുമായുള്ള ചാറ്റിംഗ് ഇനി ദീപികയുടെ ശബ്ദത്തിലായിരിക്കും. സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു വീഡിയോയിലൂടെ ദീപിക തന്നെയാണ് മെറ്റയുമായുള്ള ഈ സഹകരണം പ്രഖ്യാപിച്ചത്.
“ഇത് വളരെ മികച്ച കാര്യമാണ് എന്ന് ഞാൻ കരുതുന്നു! ഞാൻ ഇപ്പോൾ മെറ്റാ എഐയുടെ ഭാഗമാണ്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലുടനീളം എൻ്റെ ശബ്ദത്തിൽ നിങ്ങൾക്ക് ചാറ്റ് ചെയ്യാൻ കഴിയും. ഇത് പരീക്ഷിച്ചുനോക്കൂ, നിങ്ങളുടെ അഭിപ്രായം അറിയിക്കൂ!,” ദീപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു
https://www.instagram.com/reel/DP1Wa4_kqdJ/?igsh=MWN6YXc2ZHpneDFx
ഒരു എഐ അസിസ്റ്റൻ്റിന് ശബ്ദം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ദീപിക. മെറ്റായുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ അനുഭവത്തിന് സുപരിചിതവും സൗഹൃദപരവുമായ ഒരു ശബ്ദം നൽകാൻ ഈ പ്രഖ്യാപനം സഹായിക്കും. അടുത്ത ദിവസങ്ങളിലാണ് അബുദാബി ടൂറിസത്തിൻ്റെ ബ്രാൻഡ് അംബാസിഡർമാരായി ദീപികയേയും ഭർത്താവ് രൺവീർ സിംഗിനേയും തെരഞ്ഞെടുത്തത്.